Photo: Mathrubhumi
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി മനുഷ്യസമാനമായ രീതിയില്‍ സംവദിക്കാന്‍ സാധിക്കുന്ന ചാറ്റ്‌ബോട്ടാണ് ചാറ്റ് ജിപിടി. ഇതിനകം ലോകശ്രദ്ധ പിടിച്ചുപറ്റിയ ഈ സേവനത്തെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുകയാണ് നിര്‍മാതാക്കളായ ഓപ്പണ്‍ എഐ. ഇനി മുതല്‍ ചാറ്റ് ജിപിടി പ്ലസ് എന്ന പേരില്‍ ഒരു പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ലഭ്യമാവും. പ്രതിമാസം 20 ഡോളറാണ് (1600 രൂപയോളം) ഇതിന് ചെലവ്.
ഈ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് തിരക്കേറിയ സമയത്തും ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ സാധിക്കും. സാധാരണ തിരക്കേറിയ സമയത്ത് കാത്തിരിക്കാനാണ് ഉപഭോക്താക്കളോട് ചാറ്റ് ജിപിടി ആവശ്യപ്പെടുക. ഇതിന് പുറമെ അതിവേഗമുള്ള മറുപടികള്‍, പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും ആദ്യം ലഭ്യമാകുക തുടങ്ങിയ നേട്ടങ്ങളും ചാറ്റ് ജിപിടി പ്ലസ് പ്ലാനിലൂടെ ലഭിക്കും.
ബുധനാഴ്ച ഓപ്പണ്‍ എഐ പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് ചാറ്റ് ജിപിടി പ്ലസ് പ്ലാന്‍ അവതരിപ്പിച്ചത്. തുടക്കത്തില്‍ യുഎസിലെ ഉപഭോക്താക്കള്‍ക്കാണ് ഇത് ലഭിക്കുക. ആളുകള്‍ ക്ഷണിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇതിലെ അംഗത്വം. ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് ചാറ്റ് ജിപിടി എത്തിക്കാനും ഓപ്പണ്‍ എഐ ലക്ഷ്യമിടുന്നു.
മനുഷ്യ സമാനമായ രീതിയില്‍ ഉള്ളടക്കങ്ങള്‍ നിര്‍മിച്ചെടുക്കാനും സംഭാഷണം നടത്താനും കഴിവുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് ജിപിടി. കംപ്യൂട്ടര്‍ പ്രോഗ്രാം കോഡിലെ തെറ്റ് കണ്ടുപിടിക്കുന്നത് മുതല്‍ പലവിധ വിഷയങ്ങളില്‍ മുഴുനീള ലേഖനം എഴുതാന്‍ വരെ കഴിവുണ്ട് ഇതിന്. ഇക്കാരണം കൊണ്ടുതന്നെ ഈ പ്ലാറ്റ്‌ഫോം ആളുകള്‍ ദുരുപയോഗ പ്പെടുത്തിയേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.
എന്നാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം എന്നോണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മിച്ച ടെക്സ്റ്റുകള്‍ തിരിച്ചറിയുന്നതിനുള്ള ഒരു സോഫ്റ്റ് വെയര്‍ ടൂളും ഓപ്പണ്‍ എഐ ബുധനാഴ്ച അവതരിപ്പിച്ചിട്ടുണ്ട്.
Content Highlights: chat gpt plus subscription plan
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..