പ്രതീകാത്മക ചിത്രം | Photo: Mathrubhumi
ഓപ്പണ്‍ എഐ പുറത്തിറക്കിയ ചാറ്റ് ജിപിടി ഐഒഎസ് ആപ്പ് സേവനം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. നേരത്തെ യുഎസ് വിപണിയില്‍ മാത്രമാണ് ഇത് ലഭ്യമാക്കിയിരുന്നത്. ഇപ്പോള്‍ യുഎസ് അടക്കം 11 രാജ്യങ്ങളില്‍ ഓപ്പണ്‍ എഐ ആപ്പ് സേവനം ലഭിക്കും.
അല്‍ബേനിയ, ക്രൊയേഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി, അയര്‍ലണ്ട്, ജമൈക്ക, കൊറിയ, ന്യൂ സീലാന്‍ഡ്, നിക്കരാഗ്വ, നൈജീരിയ, യുകെ എന്നിവിടങ്ങളിലേക്കാണ് സേവനം വ്യാപിപ്പിച്ചത്. ഇന്ത്യയിലേക്ക് താമസിയാതെ എത്തിയേക്കും. കൂടുതല്‍ രാജ്യങ്ങളിലേക്ക് വരും ആഴ്ചകളില്‍ ആപ്പ് എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഇതോടൊപ്പം ഷെയേര്‍ഡ് ലിങ്ക്‌സ് എന്ന പേരില്‍ മറ്റൊരു ഫീച്ചര്‍ കൂടി കമ്പനി പുറത്തിറക്കി. ഇതുവഴി ചാറ്റ് ജിപിടി ചാറ്റുകള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇങ്ങനെ പങ്കുവെച്ച് ലഭിക്കുന്ന ചാറ്റുകള്‍ കാണാനും സ്വന്തം അക്കൗണ്ടിലേക്ക് കോപ്പി ചെയ്ത് ആശയവിനിമയം തുടരാനും മറ്റുള്ളവര്‍ക്ക് സാധിക്കും. സൗജന്യ ഉപഭോക്താക്കള്‍ക്ക് ഉള്‍പ്പടെ വരുന്ന ആഴ്ചകളില്‍ ഈ സൗകര്യം ലഭ്യമാക്കുമെന്ന് ഓപ്പണ്‍ എഐ അറിയിച്ചു.
ഇതിന് പുറമെ ഒരു ബ്രൗസിങ് ഫീച്ചറും കമ്പനി പരീക്ഷിക്കുന്നുണ്ട്. നിലവില്‍ പെയ്ഡ് യൂസര്‍മാര്‍ക്ക് മാത്രമാണ് ബീറ്റ ഫീച്ചര്‍ ആയി ഇത് ലഭ്യമാക്കിയിട്ടുള്ളത്. ബിങുമായി ചേര്‍ന്നായിരിക്കും ഈ സൗകര്യം.
ഐഒഎസ് ആപ്പില്‍ ചാറ്റ് ഹിസ്റ്ററി ഡിസേബിള്‍ ചെയ്തുവെക്കാനുള്ള സൗകര്യമുണ്ട്. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ചാറ്റ് ജിപിടിയുമായുള്ള ആശയവിനിമയങ്ങള്‍ ചാറ്റ് ജിപിടിയുടെ ലാംഗ്വേജ് മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കില്ല. ഇത് നിങ്ങളുടെ മറ്റ് ഉപകരണങ്ങളിലെ ചാറ്റ് ഹിസ്റ്ററി സെക്ഷനില്‍ കാണാന്‍ സാധിക്കില്ല. 30 ദിവസം മാത്രമേ ഇത് ഹിസ്റ്ററിയില്‍ സൂക്ഷിക്കുകയുള്ളൂ.
Content Highlights: chat gpt ios app to more countries
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..