പ്രതീകാത്മക ചിത്രം | Photo: Mathrubhumi
ചാറ്റ് ജിപിടിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ഇറ്റലി. ആദ്യമായാണ് ഒരു പാശ്ചാത്യ രാജ്യം ചാറ്റ് ജിപിടിയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ത്തി ഇറ്റലിയിലെ വിവര സംരക്ഷണ അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്.
ചാറ്റ് ജിപിടിയ്ക്ക് അടിയന്തിരമായി നിരോധനമേര്‍പ്പെടുത്തുകയും ഓപ്പണ്‍ എഐയ്‌ക്കെതിരെ അന്വേഷണം നടത്തുകയും ചെയ്യുമെന്ന് ഇറ്റലി അറിയിച്ചു.
2022 നവംബറില്‍ അവതരിപ്പിക്കപ്പെട്ട ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭാഷാ മോഡലാണ് ചാറ്റ് ജിപിടി. മൈക്രോസോഫ്റ്റിന് പ്രധാന നിക്ഷേപമുള്ള ഓപ്പണ്‍ എഐ എന്ന യുഎസ് കമ്പനിയാണ് ഇതിന്റെ നിര്‍മാതാക്കള്‍.
ചോദ്യങ്ങള്‍ക്ക് മനുഷ്യ സമാനമായ രീതിയില്‍ എഴുതി മറുപടി നല്‍കാന്‍ കഴിവുള്ള ഈ നിര്‍മിതബുദ്ധിയ്ക്ക് വിവിധ ശൈലികളില്‍ കവിതകളും, ലേഖനങ്ങളും കഥകളും കത്തുകളും ഉള്‍പ്പടെ എഴുതാന്‍ സാധിക്കും.
സമീപകാലത്തായി വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഈ സംവിധാനം മറ്റ് കമ്പനികള്‍ക്കും വലിയ വെല്ലുവിളിആയിട്ടുണ്ട്. ഇതിനകം ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികളെല്ലാം എഐ ഭാഷാ മോഡലുകളും ചാറ്റ് ബോട്ടുകളും അവതരിപ്പിക്കാനുള്ള അടിയന്തിര ശ്രമങ്ങളിലാണ്.
ചാറ്റ് ജിപിടിയെ പോലുള്ള നിര്‍മിത ബുദ്ധികളുടെ വരവ് മനുഷ്യരുടെ ജോലി നഷ്ടപ്പെടുത്തുമെന്ന് ആശങ്കയുണ്ട്.
ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ നിരോധിച്ച് അന്വേഷണം നടത്തുന്നതിനൊപ്പം ജിഡിപിആര്‍ നിയമങ്ങള്‍ക്ക് അനുസൃതമാണോ ഇതിന്റെ പ്രവര്‍ത്തനം എന്നും ഇറ്റലിയിലെ ഡാറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി പരിശോധിക്കും.
അല്‍ഗൊരിതത്തെ പരിശീലിപ്പിക്കുന്നതിന്റെ പേരില്‍ വലിയ തോതില്‍ വ്യക്തി വിവരങ്ങള്‍ ശേഖരിക്കുന്നതിനെ നിയമപരമായി നിതീകരിക്കാനാവില്ലെന്ന് ഇറ്റലി ചൂണ്ടിക്കാട്ടുന്നു. പ്രായം സ്ഥിരീകരിക്കാനുള്ള യാതൊരു സംവിധാനവുമില്ല. കുട്ടികള്‍ക്ക് അവര്‍ക്കനുയോജ്യമില്ലാത്ത മറുപടി ചാറ്റ് ജിപിടിയില്‍ ലഭിക്കുന്ന സാഹചര്യവും ഇറ്റലി ചൂണ്ടിക്കാണിക്കുന്നു.
ചൈന, ഇറാന്‍, ഉത്തര കൊറിയ, റഷ്യ എന്നിവടങ്ങളില്‍ ഇതിനകം ചാറ്റ് ജിപിടിയ്ക്ക് വിലക്കുണ്ട്.
വരും ദിവസങ്ങളില്‍ ചാറ്റ് ജിപിടിയുടെ സ്വകാര്യത ചോദ്യം ചെയ്തുകൊണ്ട് കൂടുതല്‍ ചര്‍ച്ചകള്‍ ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റ് പ്ലാറ്റ്‌ഫോമുകളിലേത് പോലെ തന്നെ അല്‍ഗൊരിതത്തെ പരിശീലിപ്പിക്കുന്നതിനായി വലിയ രീതിയില്‍ വിവരശേഖരണം നടത്തുന്നതിന് ചാറ്റ് ജിപിടിയ്ക്ക് വിലക്ക് വന്നേക്കും.
Content Highlights: chat gpt banned in italy amid privacy concerns
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..