Representational Image | File
ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനില്‍ ലാന്റര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ട് നാല് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ വീണ്ടുമൊരു ചന്ദ്രയാന്‍ ദൗത്യത്തിന് ഒരുങ്ങുന്നു. ചന്ദ്രയാന്‍ 3 ഈ വരുന്ന ജൂലായില്‍ വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ വെച്ചാവും വിക്ഷേപണം. ചന്ദ്രനില്‍ സൂര്യവെളിച്ചം എത്തിച്ചേരാത്ത ഇരുണ്ട ഭാഗത്താണ് ചന്ദ്രയാന്‍ 3 ലാന്റര്‍ ഇറക്കുക.
ചന്ദ്രയാന്‍ 3-ന്റെ തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലാണെന്ന് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. യുആര്‍ രാവു സാറ്റലൈറ്റ് സെന്ററില്‍ വെച്ചാണ് ചന്ദ്രയാന്റെ തയ്യാറെടുപ്പുകള്‍ നടക്കുന്നത്. ജൂലായ് പകുതിയോടെ ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 ല്‍ ചന്ദ്രയാന്‍ 3 വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.
ചന്ദ്രയാന്‍ 2 ദൗത്യത്തിന് ഓര്‍ബിറ്റര്‍, ലാന്റര്‍, റോവര്‍ എന്നിങ്ങനെ മൂന്ന് സംവിധാനങ്ങളാണുണ്ടായിരുന്നത്. ഇതില്‍ ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിന്യസിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചു. എന്നാല്‍ ലാന്റര്‍ സുരക്ഷിതമായി ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി പുതിയൊരു ഓര്‍ബിറ്റര്‍ ചന്ദ്രയാന്‍ 3യ്ക്ക് ഉണ്ടാവില്ല. പകരം ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ തന്നെ പുതിയ ദൗത്യത്തിന് വേണ്ടി പ്രയോജനപ്പെടുത്തും. അതായത് സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന ലാന്ററും അതിനുള്ളിലായുള്ള റോവറുമായിരിക്കും പുതിയ ദൗത്യത്തില്‍ വിക്ഷേപിക്കുക. ലാന്റര്‍ സുരക്ഷിതമായി ഇറങ്ങിയാല്‍ പര്യവേക്ഷണത്തിനുള്ള റോവറും വിന്യസിക്കും.
Content Highlights: Chandrayaan-3 launch in July
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..