ഡിജിറ്റല്‍ മാധ്യമങ്ങളെയാണ് ആദ്യം നിയന്ത്രിക്കേണ്ടതെന്ന് കേന്ദ്രസർക്കാർ കോടതിയിൽ


1 min read
Read later
Print
Share

വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ കാരണം ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് അതിവേഗം എത്തിച്ചേരാനും വൈറലാകാനും സാധിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി | Photo: PTI

ന്യൂഡൽഹി: ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് മുമ്പ് ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. 'ഡിജിറ്റല്‍ മീഡിയയ്ക്ക് ഗുരുതരമായ സ്വാധീനമുണ്ടെന്നും അതിന്റെ സാധ്യതകള്‍ കാരണം കോടതി ആദ്യം ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കാര്യം പരിഗണിക്കണമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ കാരണം ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് അതിവേഗം എത്തിച്ചേരാനും വൈറലാകാനും സാധിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കും അച്ചടി മാധ്യമങ്ങള്‍ക്കും ആവശ്യമായ ചട്ടക്കൂടുകളും വിധികളും ഉണ്ട്. അഭിപ്രായ സ്വാതന്ത്ര്യവും ഉത്തരവാദിത്തമുള്ള പത്രപ്രവര്‍ത്തനവും സന്തുലിതമാക്കുന്നതിനുള്ള പ്രശ്‌നം നിയമാനുസൃതമായ വ്യവസ്ഥകളിലൂടെയും വിധിന്യായങ്ങളിലൂടെയുമാണ് കൈകാര്യം ചെയ്യുന്നത്. ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് മുമ്പത്തെ കേസുകളും മുന്‍ഗണനകളും അനുസരിച്ചാണ്. സര്‍ക്കാര്‍ പറയുന്നു.

മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അമികസ് ക്യൂരിയേയോ ഒരു പാനലിനേയോ ചുമതലപ്പെടുത്തണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.

സുദര്‍ശന്‍ ടിവി എന്ന സ്വകാര്യ ചാനലിനെതിരായ കേസുമായി ബന്ധപ്പെട്ടാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. സര്‍ക്കാര്‍ സേവനങ്ങളില്‍ 'മുസ്ലീങ്ങള്‍ നുഴഞ്ഞു കയറുന്നു' എന്നവകാശപ്പെട്ടുകൊണ്ട് ചാനല്‍ സംപ്രേഷണം ചെയ്ത ഒരു പരിപാടി കോടതി ഇടപെട്ട് നിര്‍ത്തിവെച്ചിരുന്നു.

മുസ്ലീങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് കാണിച്ചുള്ള ഹര്‍ജിയെ തുടര്‍ന്നാണ് നടപടി ഒരു സമുദായത്തെ ലക്ഷ്യംവെച്ചക്കാനും പ്രത്യേക രീതിയില്‍ മുദ്രകുത്താനും സാധിക്കില്ലെന്ന് പരിപാടി നിര്‍ത്തിവെച്ചുകൊണ്ട് ഉത്തരവിറക്കവെ സുപ്രീം കോടതി ചൊവ്വാഴ്ച പറഞ്ഞിരുന്നു.

ടെലിവിഷന്‍ ചാനലുകളുടെ ടിആര്‍പി മത്സരവുമായി ബന്ധപ്പെട്ടും സെന്‍സേഷണലിസവുമായി ബന്ധപ്പെട്ടും ആശങ്ക ഉന്നയിച്ച കോടതി ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പാനലിനെ ചുമതലപ്പെടുത്തുമെന്നും പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

Content Highlights: Centre to Supreme Court on regulating digital media first

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Ai
Premium

8 min

കാണുന്നതൊന്നും വിശ്വസിക്കാനാവാത്തൊരു കാലം; ഇന്ദ്രിയങ്ങളെ കബളിപ്പിക്കുന്ന ഡീപ്പ് ഫേക്ക്‌

Jun 3, 2023


Infosis

1 min

ജോലിക്ക് ഇന്ത്യന്‍ വംശജര്‍ വേണ്ടെന്ന് നിര്‍ദേശം; യുഎസ് കോടതിയില്‍ ഇന്‍ഫോസിസിനെതിരെ കേസ്

Oct 9, 2022


whatsapp

1 min

വാട്‌സാപ്പിലൂടെ തട്ടിപ്പ് ഫോണ്‍വിളി; വിദേശ നമ്പറുകളിലുള്ള വ്യാജ അക്കൗണ്ടുകളെ തിരഞ്ഞ് കേന്ദ്രം 

Jun 3, 2023

Most Commented