പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പൊതുഇടങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക്, മൊബൈല്‍ ടവറുകള്‍ തുടങ്ങിയ ടെലികോം ഉപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചാല്‍ കേന്ദ്രം ഇനി പിഴചുമത്തും. ഇന്ത്യന്‍ ടെലിഗ്രാഫ് നിയമപ്രകാരമാകും നടപടി. കേടുപാടുകള്വരുത്തുന്ന വ്യക്തിയോ സംഘടനയോ പിഴയടയ്ക്കാന്‍ ബാധ്യസ്ഥനായിരിക്കും.
സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കാന്‍ ആവശ്യമായ ചെലവുകളെ അടിസ്ഥാനമാക്കിയാണ് പിഴത്തുക കണക്കാക്കുക. നിര്‍മാണപ്രവൃത്തി നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ കുറഞ്ഞത് ഒരുമാസം മുമ്പെങ്കിലും പൊതു പോര്‍ട്ടല്‍ മുഖേന അറിയിപ്പ് നല്‍കണമെന്നും നിയമത്തിലുണ്ട്. അതിനായി പുതിയ പോര്‍ട്ടല്‍ കേന്ദ്രം ആരംഭിക്കും.
വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളും കുഴിയെടുക്കലും കാരണം പ്രതിവര്‍ഷം ഏകദേശം 10 ലക്ഷം ഒപ്റ്റിക്കല്‍ ഫൈബര്‍ കട്ടുകള്‍ (ഒ.എഫ്.സി.) ഉണ്ടാകുന്നു. ഇത് ഏകദേശം 3000 കോടി രൂപയുടെ സാമ്പത്തിക നഷ്ടത്തിനും കാരണമാകുന്നതായാണ് ഔദ്യോഗിക കണക്ക്. പുതിയനിയമം നടപ്പാക്കുന്നതിലൂടെ ടെലികോം മേഖലയ്ക്കുണ്ടാകുന്ന നാശനഷ്ടങ്ങളും സേവനങ്ങളുടെ തകരാര്‍കാരണം ജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളും പരിഹരിക്കാന്‍ കഴിയുമെന്ന് ടെലികോംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Highlights: Centre to penalise any damage to telecom infrastructure
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..