പ്രതീകാത്മക ചിത്രം | Photo: AP
മുംബൈ: എടിഎം കൗണ്ടറുകളില്‍ നിന്നും യുപിഐ സേവനം ഉപയോഗിച്ച് പണമയക്കാനുള്ള സംവിധാനമൊരുക്കാന്‍ റിസര്‍വ് ബാങ്ക്. കാര്‍ഡില്ലാതെ തന്നെ പണം പിന്‍വലിക്കല്‍ കൂടുതല്‍ ലളിതമാക്കുന്നതിനും കാര്‍ഡ് സ്‌കിമ്മിങ്, കാര്‍ഡ് ക്ലോണിങ് പോലുള്ള തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ച ഐഎംപിഎസ് അധിഷ്ടിതമായ അതിവേഗ പണമിടപാട് സംവിധാനമാണ് യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് അഥവാ യു.പി.ഐ. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് യു.പി.ഐയുടെ വരവോടെ ഉണ്ടായത്.
നിലവില്‍ വളരെ ചുരുക്കം ചില ബാങ്കുകള്‍ മാത്രമാണ് കാര്‍ഡ്‌ലെസ് പണമിടപാടിനുള്ള സൗകര്യം നല്‍കുന്നത്. എന്നാല്‍ എല്ലാ ബാങ്കുകളിലേക്കും ഈ സൗകര്യം എത്തിക്കാനുള്ള നിര്‍ദേശമാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
എടിഎം കാര്‍ഡുകള്‍ കൈവശമില്ലെങ്കിലും ഏത് എടിഎം യന്ത്രത്തില്‍ നിന്നും യുപിഐ വഴി പണം പിന്‍വലിക്കാനുള്ള സൗകര്യം ഇതുവഴി ലഭിക്കും.
അതേസമയം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ നിര്‍ത്തലാക്കില്ലെന്നും അതിന് മറ്റ് പല ഉപയോഗങ്ങളുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പണം പിന്‍വലിക്കാന്‍ വേണ്ടി മാത്രമല്ല അവ ഉപയോഗിക്കുന്നത്, റസ്‌റ്റോറന്റുകളിലും, കടകളിലും വിദേശ രാജ്യങ്ങളിലെ പണമിടപാടുകള്‍ക്കുമെല്ലാം കാര്‍ഡുകള്‍ ഉപയോഗിക്കുണ്ട്. അതിനാല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: cash withdrawal using upi, reserve bank, cardless withdrawal
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..