Photo: Apple
ഐഫോണ്‍ 14 ലെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചറുകളിലൊന്നാണ് ക്രാഷ് ഡിറ്റക്ഷന്‍. ഉപഭോക്താവ് സഞ്ചരിക്കുന്ന വാഹനം അപകടത്തിലായാല്‍ അടിയന്തിര സേവന നമ്പറിലേയ്ക്ക് അറിയിപ്പ് എത്തിക്കുന്ന സൗകര്യമാണിത്.
വാഹനാപകടങ്ങള്‍ പതിവാകുന്ന ഇക്കാലത്ത് ഫോണുകളിലുള്ള ഇത്തരത്തിലുള്ള ഫീച്ചറുകള്‍ മനസിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. പലപ്പോഴും അപകടത്തിലാകുന്നയാളുകളുടെ ജീവന് രക്ഷിക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ക്ക് സാധിക്കുന്നു.
ആപ്പിളിന്റെ ക്രാഷ് ഡിറ്റക്ഷന്‍ സംവിധാനം
നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഉപകരിക്കുന്ന ഒരു സംവിധാനമാണ് 'ക്രാഷ് ഡിറ്റക്ഷന്‍'. അപകടം സംഭവിക്കുമ്പോള്‍ ഐഫോണ്‍ 14 കയ്യിലുണ്ടെങ്കില്‍ അതില്‍ ഒരു അലേര്‍ട്ട് പ്രത്യക്ഷപ്പെടും. ഈ അലേര്‍ട്ട് നിങ്ങള്‍ പിന്‍വലിക്കാത്തപക്ഷം ഫോണില്‍ നിന്നും അടിയന്തിര സേവന നമ്പറിലേക്ക് ഫോണ്‍കോള്‍ ചെയ്യപ്പെടും.
ഈ കോളില്‍ നിങ്ങള്‍ അപകടത്തിലാണ് എന്നറിയിച്ചുകൊണ്ടുള്ള ഒരു ശബ്ദ സന്ദേശമാണ് ഉണ്ടാവുക. നിങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങളും ഇതോടൊപ്പം ഉണ്ടാവും.
അതേസമയം, ഈ സംവിധാനത്തിന് ചില പ്രശ്നങ്ങളുമുണ്ട്. അമ്യൂസ്മെന്റ് പാര്‍ക്കുകളിലെ റോളര്‍ കോസ്റ്ററില്‍ സഞ്ചരിക്കുമ്പോള്‍ തെറ്റായ അലേര്‍ട്ട് പുറപ്പെടുന്നതായി നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്.
മുന്‍പ് സിന്സിനാറ്റിസ് കിങ്സ് ഐലന്റ് അമ്യൂസ്മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്ററില്‍ സഞ്ചരിച്ച ഒരു ഐഫോണ്‍ 14 ഉപഭോക്താവിന്റെ ഫോണില്‍ നിന്ന് 911 ലേക്ക് കോളുകള്‍ പോയിരുന്നു. റോളര്‍ കോസ്റ്റളില് ആളുകള്‍ അലറിവിളിക്കുന്നതിന്റെയും മറ്റും ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാമായിരുന്നു.
ഇക്കാരണം കൊണ്ടുതന്നെ ഐഫോണ്‍ 14 ല്‍ നിന്നും അടിയന്തര സേവനങ്ങളിലേയ്ക്ക തെറ്റായി കോളുകള്‍ പോവാന്‍ സാധ്യതയുണ്ടെന്നത് ഓര്മ വേണം. ഒന്നുകില്‍ ഫീച്ചര്‍ ഓഫ് ചെയ്തുവെക്കുകയോ യാത്രക്കിടെ ഫോണ്‍ എയര്പ്ലേയ്ന് മോഡില്‍ ആക്കുകയോ ചെയ്യേണ്ടി വരും.
Content Highlights: car crash detection feature in iPhone 14
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..