നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളുടെ പേര് ഫോണില്‍ തെളിയും; പദ്ധതിയുമായി ട്രായ്


പ്രതീകാത്മക ചിത്രം | photo: envato

പരിചയമില്ലാത്ത നമ്പരുകളില്‍ നിന്നും വരുന്ന കോളുകള്‍ എടുക്കാന്‍ പലര്‍ക്കും മടിയാണ്. ഇതിനുള്ള പ്രതിവിധിയായി മിക്കവരും 'ട്രൂ കോളര്‍' പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാറുണ്ട്. പൂര്‍ണമായും സുരക്ഷിതത്വമോ നൂറ് ശതമാനം കൃത്യതയോ ഇല്ലാത്ത ആപ്പുകള്‍ ഉപയോഗിക്കുന്നതും പ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കുന്നു. ഇപ്പോഴിതാ ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവുമായി എത്തുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ( ട്രായ് ).

ഫോണിലേയ്ക്ക് ഒരു കോള്‍ വരുമ്പോള്‍ വിളിക്കുന്നയാളുടെ പേര് സ്‌ക്രീനില്‍ തെളിയുന്ന വിധത്തിലുള്ള ക്രമീകരണം നടപ്പിലാക്കാനാണ് ട്രായ് ഒരുങ്ങുന്നത്. ടെലികോം ഓപ്പറേറ്റര്‍മാരുടെ പക്കലുള്ള കെ.വൈ.സി രേഖകള്‍ വച്ചാകും ഇത് നടപ്പിലാക്കുക. സേവന ദാതാക്കള്‍ കൃത്യമായി ഈ പ്രക്രിയ ചെയ്തിട്ടുണ്ടോയെന്ന് അധികൃതര്‍ക്ക് കെ.വൈ.സി രേഖകള്‍ പരിശോധിക്കുന്നതിലൂടെ മനസിലാക്കാനും സാധിക്കും. വ്യാജ ഫോണ്‍ കണക്ഷനുകള്‍ പെരുകുന്നതും ഒരു പരിധി വരെ തടയാനാകും. വാട്‌സാപ്പ് പോലുള്ള മെസഞ്ചറുകളിലും സമാന രീതി നടപ്പിലാക്കിയേക്കും.

ട്രായുടെ നീക്കം വിജയകരമായി നടപ്പാക്കാന്‍ സാധിച്ചാല്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കില്‍ പോലും ആരാണ് വിളിക്കുന്നതെന്ന് അറിയാന്‍ കഴിയും. അനാവശ്യമായ സ്പാം കോളുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും നിരവധി പരാതി ഉയര്‍ന്നിട്ടും വാണിജ്യാടിസ്ഥാനത്തില്‍ വരുന്ന സ്പാം കോളുകള്‍ ഫലപ്രദമായി നിയന്ത്രിക്കാന്‍ ട്രായ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

അതേസമയം, ട്രായുടെ നീക്കത്തിനെതിരെ ചെറിയ രീതിയിലുള്ള എതിര്‍പ്പും ഉയരുന്നുണ്ട്. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന വാദമാണ് ഉയരുന്നത്. വിശദമായ കൂടിയാലോചനയ്ക്ക് ശേഷമാകും ട്രായ് മുന്നോട്ടുപോവുക.

വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടിയശേഷം ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന് ട്രായ് ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പാകും അന്തിമതീരുമാനം എടുക്കുക.

Content Highlights: caller s name to flash on phone soon says trai

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented