ചൈനാവിരുദ്ധ വികാരം; ഷാവോമി ഇന്ത്യ എംഡിയ്‌ക്കെതിരെ ആഞ്ഞടിച്ച് വ്യാപാരികളുടെ സംഘടന


2 min read
Read later
Print
Share

'ഇന്ത്യന്‍ പട്ടാളക്കാര്‍ക്കെതിരായ ചൈനീസ് സൈന്യത്തിന്റെ ക്രൂരതയില്‍ രാജ്യം മുഴുവന്‍ ദുഃഖിതരും അസ്വസ്ഥരുമായിരിക്കുന്ന സമയത്ത് രാജ്യത്തിന്റെ മാനസികാവസ്ഥയെ തരംതാഴ്ത്തിക്കൊണ്ട് മനു കുമാര്‍ ജെയിന്‍ തന്റെ ചൈനീസ് യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുകയാണ് '

ന്യൂഡല്‍ഹി: കോടിക്കണക്കിന് ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തിക്കൊണ്ട് അഭിപ്രായം പ്രകടനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഷാവോമി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മനുകുമാര്‍ ജെയിനിനെതിരെ ആഞ്ഞടിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി). ചൈനയെ ബഹിഷ്‌കരിക്കാനുള്ള ചിന്ത സമൂഹമാധ്യമങ്ങളില്‍ മാത്രം നിലനില്‍ക്കുന്നതാണ് എന്നും അത് ആള്‍ക്കൂട്ട മാനസികാവസ്ഥയുടെ ഫലമാണെന്നുമുള്ള പ്രസ്താനയ്‌ക്കെതിരെയാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ പ്രസ്താവന ഏറ്റവും വിവേകശൂന്യവും അനാദരവുള്ളതുമാണെന്ന് സിഎഐടി ദേശീയ പ്രസിഡന്റ് ബി.സി. ഭാരതിയയും സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാളും പറഞ്ഞു.

ഇന്ത്യന്‍ പട്ടാളക്കാര്‍ക്കെതിരായ ചൈനീസ് സൈന്യത്തിന്റെ ക്രൂരതയില്‍ രാജ്യം മുഴുവന്‍ ദുഃഖിതരും അസ്വസ്ഥരുമായിരിക്കുന്ന സമയത്ത് രാജ്യത്തിന്റെ മാനസികാവസ്ഥയെ തരംതാഴ്ത്തിക്കൊണ്ട് മനു കുമാര്‍ ജെയിന്‍ തന്റെ ചൈനീസ് യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുകയാണ് എന്ന് ഖണ്ടേല്‍വാള്‍ പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ ചൈനയെ ബഹിഷ്‌കരിക്കുകയെന്ന വികാരവുമായി നിലനില്‍ക്കുമ്പോള്‍ വിവിധ സെലിബ്രിട്ടികള്‍ പോലും ആ നീക്കത്തില്‍ പങ്കുചേരുമ്പോള്‍ ജെയ്‌നിന്റെ പ്രസ്താവന യാഥാര്‍ത്ഥ്യത്തെ പൂര്‍ണമായും അവഗണിക്കുകയാണെന്നും വാണിജ്യ നേട്ടങ്ങള്‍ക്കായി അത്തരം പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും ധീരരായ ഇന്ത്യന്‍ സൈനികരുടെ ത്യാഗവും രക്തസാക്ഷിത്വവും മാറ്റിവെച്ച് പൂര്‍ണമായും അവരെ അപമാനിക്കുകയാണെന്നും സിഎഐടി ആരോപിക്കുന്നു.

ചൈനാ വിരുദ്ധ വികാരം ശക്തിപ്പെട്ട സാഹചര്യത്തില്‍ ഷാവോമി ഇന്ത്യക്കാര്‍ക്കൊപ്പമാണെന്ന രീതിയില്‍ വലിയ പ്രചാരണമാണ് മനുകുമാര്‍ ജെയന്‍ ട്വിറ്ററിലൂടെ നടത്തിവന്നിരുന്നത്. തുടര്‍ച്ചയായി നിരവധി ട്വീറ്റുകള്‍ ഇത് സംബന്ധിച്ച് അദ്ദേഹം പങ്കുവെക്കുകയുണ്ടായി. മറ്റേത് ചൈനീസ് കമ്പനിയേക്കാളും കൂടുതല്‍ 'മേഡ് ഇന്‍ ഇന്ത്യ' പ്രചാരണം നടത്തിയത് ഷാവോമിയായിരുന്നു. ഇതാണ് ഇപ്പോള്‍ മനുകുമാര്‍ ജെയിനിന് വിനയായിരിക്കുന്നത്.

ഇന്ത്യന്‍ സൈനികര്‍ക്കെതിരായ ചൈനീസ് ആക്രമണത്തിനുശേഷം രാജ്യത്തെ മിക്ക ചൈനീസ് സിഇഒമാരും നിശബ്ദത പാലിക്കുകയാണെന്നും സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഒരു അഭിപ്രായ പ്രകടനവും നടത്തിയിട്ടില്ലെന്നും ഭാരതിയയും ഖണ്ടേല്‍വാളും ചൂണ്ടിക്കാട്ടി.

സ്വയം യഥാര്‍ത്ഥ ഇന്ത്യന്‍ എന്ന് വിശേഷിപ്പിക്കുന്ന ജെയിന്‍ ചൈനയ്ക്കും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും വേണ്ടി വാദിക്കുന്നത് ഖേദകരമാണെന്നും അവര്‍ പറഞ്ഞു.

മറ്റേത് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡിനേക്കാളും 'കൂടുതല്‍ ഇന്ത്യന്‍' ആണ് ഷാവോമി എന്ന് മനുകുമാര്‍ അടുത്തിടെ പറഞ്ഞിരുന്നു. കമ്പനിയുടെ മൊബൈല്‍ ഫോണ്‍ ആര്‍ ആന്റ് ഡി സെന്റര്‍, ഇന്ത്യയിലെ പ്രൊഡക്റ്റ് ടീം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 50,000 ഇന്ത്യക്കാര്‍ക്ക് കമ്പനി ജോലി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

Content Highlights: CAIT slams Xiaomi's Manu Jain for disrespectful comments on boycott china sentiments

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented