ബൈജു രവീന്ദ്രൻ | Photo: AFP
ലോകത്തിലെ ഏറ്റവും വലിയ എഡ്ടെക് കമ്പനിയായി വളര്‍ന്ന 'ബൈജൂസി'ല്‍ തന്റെ ഓഹരിപങ്കാളിത്തം 40 ശതമാനമായി ഉയര്‍ത്താന്‍ സ്ഥാപകനായ ബൈജു രവീന്ദ്രന് ഒരുങ്ങുന്നു. നിലവിലുള്ള ഓഹരിയുടമകളില്‍ നിന്ന് 15 ശതമാനം ഓഹരികള്‍ മടക്കിവാങ്ങാനാണ് മലയാളിയായ ബൈജു രവീന്ദ്രന് ശ്രമിക്കുന്നത്.
ഇതിനായി പണം കണ്ടെത്താനുള്ള ശ്രമങ്ങളും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 25 ശതമാനം ഓഹരിയാണ് ബൈജുവിനും ഭാര്യ ദിവ്യ ഗോകുല്‍നാഥിനും കൂടി ഉള്ളത്.
ഏറ്റവും ഒടുവിലത്തെ മൂലധന സമാഹരണം അനുസരിച്ച് കമ്പനിയുടെ മൂല്യം 2,200 കോടി ഡോളറാണ്. അതായത്, ഏതാണ്ട് 1.80 ലക്ഷം കോടി രൂപ വരും. ലാഭക്ഷമത ഉയര്‍ത്തുന്നതിന്റെ ഭാഗമായി 2,500 ഓളം ജീവനക്കാരെ ഈയിടെ പിരിച്ചുവിട്ടിരുന്നു. കമ്പനിയിലെ മൊത്തം ജീവനക്കാരുടെ അഞ്ച് ശതമാനം വരുമിത്.
Content Highlights: byju raveendran to increase his shares in Educational technology company byjus
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..