BSNL 4ജിയിലേക്ക്; 3ജി സിം അപ്‌ഗ്രേഡ് ചെയ്യാന്‍ ആവശ്യപ്പെട്ട്‌ സന്ദേശമെത്തി


വിവിധ കേന്ദ്രങ്ങളില്‍ ബിഎസ്എന്‍എല്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധാര്‍ കാര്‍ഡ്, ബിഎസ്എന്‍എല്‍ മൊബൈല്‍ എന്നിവയുമായി ചെന്നാല്‍ 3ജി സിംകാര്‍ഡ് 4ജിയിലേക്ക് മാറ്റാന്‍ സാധിക്കും. 

ബി.എസ്.എൻ.എൽ. 4ജി സിം | Photo: Shinoy | Mathrubhumi

ടുവില്‍ ബി.എസ്.എന്‍.എല്‍. 4ജിയിലേക്ക് മാറുന്നു. പഴയ 3ജി സിം കാര്‍ഡുകളെല്ലാം 4ജിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് ഉപഭോക്താക്കള്‍ക്ക് സന്ദേശം ലഭിച്ചുതുടങ്ങി.

പ്രിയ ഉപഭോക്താവേ ബിഎസ്എന്‍എല്‍ 4ജി നെറ്റ് വര്‍ക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണ്. അടുത്തുള്ള ബിഎസ്എന്‍എല്‍ സേവന കേന്ദ്രത്തില്‍ നിന്ന് സിം കാര്‍ഡ് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ് എന്ന് അറിയിച്ചുകൊണ്ടുള്ളതാണ് സന്ദേശം.

വിവിധ കേന്ദ്രങ്ങളില്‍ ബിഎസ്എന്‍എല്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധാര്‍ കാര്‍ഡ്, ബിഎസ്എന്‍എല്‍ മൊബൈല്‍ എന്നിവയുമായി ചെന്നാല്‍ 3ജി സിംകാര്‍ഡ് 4ജിയിലേക്ക് മാറ്റാന്‍ സാധിക്കും.

എന്ന് മുതലാണ് ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ ആരംഭിക്കുകയെന്ന കൃത്യമായ വിവരം സന്ദേശത്തിലില്ല. എങ്കിലും ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതായ പ്രഖ്യാപനത്തിനൊപ്പം ബിഎസ്എന്‍എല്‍ 4ജിയ്ക്കും തുടക്കമിട്ടേക്കും.

രാജ്യത്ത് ബിഎസ്എന്‍എല്‍ 4ജി എത്തുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നായിരിക്കും കേരളം. തദ്ദേശീയമായി നിര്‍മിച്ച 4ജി നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യകളാണ് ബിഎസ്എന്‍എല്‍ 4ജി വിന്യാസത്തിനായി ഉപയോഗിക്കുക. ടിസിഎസ്, സിഡോട്ട് എന്നിവരുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.

ഇന്ത്യയിലെ മറ്റ് സ്വകാര്യ കമ്പനികള്‍ 5ജിയിലേക്ക് മാറാന്‍ ഒരുങ്ങുന്നതിനിടയിലാണ് ബിഎസ്എന്‍എല്‍ 4ജിയിലേക്ക് മാറുന്നത്.

Content Highlights: bsnl upgrading to 4g soon

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented