4ജിയെ പോലെയാവില്ല; BSNL 5ജി അടുത്തവര്‍ഷം തന്നെയെത്തുമെന്ന് മന്ത്രി


ഒക്ടോബര്‍ മാസത്തോടുകൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ കമ്പനികള്‍ 5ജി സേവനങ്ങള്‍ ആരംഭിക്കും. 

Photo: BSNL

തിങ്കളാഴ്ച സമാപിച്ച 5ജി ലേലത്തില്‍ റിലയന്‍സ് ജിയോ ഉള്‍പ്പടെയുള്ള സ്വകാര്യ ടെലികോം സേവനദാതാക്കളാണ് പങ്കെടുത്തത്. 88,078 കോടി രൂപ ചിലവാക്കി 24740 മെഗാഹെര്‍ട്‌സ് സ്വന്തമാക്കിയ റിലയന്‍സ് ജിയോയാണ് ലേലത്തില്‍ മുന്നില്‍. 43084 കോടി രൂപ ചിലവാക്കി 19897.8 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം വാങ്ങി എയര്‍ടെലും 3300 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം സ്വന്തമാക്കി വോഡഫോണ്‍ ഐഡിയയും തൊട്ടുപിന്നിലുണ്ട്.

ഒക്ടോബര്‍ മാസത്തോടുകൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ കമ്പനികള്‍ 5ജി സേവനങ്ങള്‍ ആരംഭിക്കും. ഇനിയും 4ജി സേവനങ്ങള്‍ തുടങ്ങിയിട്ടില്ലെങ്കിലും 2023-ല്‍ തന്നെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) 2023 ല്‍ 5ജി കണക്റ്റിവിറ്റി ആരംഭിക്കുമെന്നാണ് ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം.

സെന്റര്‍ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സി-ഡോട്ട്)അതിന് വേണ്ട നോണ്‍ സ്റ്റാന്‍ഡ് എലോണ്‍ കോര്‍ നെറ്റ് വര്‍ക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഓഗസ്റ്റില്‍ അത് തയ്യാറാവും. ഈ വര്‍ഷം ഡിസംബറില്‍ അതിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത വര്‍ഷം തന്നെ ബിഎസ്എന്‍എലിന് 5ജി വിന്യസിക്കാന്‍ സാധിക്കും. മന്ത്രി ഇ.ടി. ടെലികോമിനോട് പറഞ്ഞു. ബിഎസ്എന്‍എലിന്റെ നിലവിലെ നെറ്റ് വര്‍ക്ക് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള ചിലവുകള്‍ സംബന്ധിച്ച് ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസുമായി (ടിസിഎസ്) ബിഎസ്എന്‍ല്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

6000 സ്ഥലങ്ങളിലായി വാണിജ്യാടിസ്ഥാനത്തില്‍ 4ജി നെറ്റ് വര്‍ക്ക് വിന്യസിക്കാന്‍ ബിഎസ്എന്‍എല്‍ 550 കോടി രൂപയുടെ കരാറാണ് ടിസിഎസുമായി ഉണ്ടാക്കിയിട്ടുള്ളത്.

ഇത് ആദ്യമായല്ല ബിഎസ്എന്‍എല്‍ 5ജി സേവനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത വരുന്നത്. കഴിഞ്ഞ മെയില്‍ നിലവിലുള്ള 4ജി കോര്‍ നെറ്റ് വര്‍ക്ക് പ്രയോജനപ്പെടുത്തിക്കൊണ്ട് തന്നെ ബിഎസ്എന്‍എലിന് 5ജി നെറ്റ് വര്‍ക്ക് ആരംഭിക്കാനാവും എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് നോണ്‍-സ്റ്റാന്റ്എലോണ്‍ (NSA) സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കേണ്ടി വരും.

നിലവില്‍ 5ജിയ്ക്ക് വേണ്ടി സ്റ്റാന്റ്എലോണ്‍(എസ്എ) സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. എസ്.എ ഇന്‍ഫ്രാസ്ട്രക്ചറില്‍ കൂടൂതല്‍ വേഗവും മെച്ചപ്പെട്ട കണക്ഷനും ലഭിക്കുമ്പോള്‍. എന്‍എസ്എ നെറ്റ് വര്‍ക്ക് വിന്യസിക്കാനുള്ള ചിലവ് കുറവാണ്.

അതേസമയം 4ജി നെറ്റ് വര്‍ക്കും താമസിയാതെ തന്നെ ബിഎസ്എന്‍എല്‍ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ഇടി ടെലികോം തന്നെ നല്‍കിയ റിപ്പോര്‍ട്ടില്‍ 2023 ല്‍ തന്നെയാകും ബിഎസ്എന്‍എല്‍ 4ജി സേവനം ആരംഭിക്കുക എന്നാണ്. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിഎസ്എന്‍എല്‍ സന്ദേശം അയക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ 4ജി ആരംഭിക്കാന്‍ പോവുകയാണെന്നും സന്ദേശത്തില്‍ അറിയിക്കുന്നുണ്ട്.

Content Highlights: BSNL to deploy 5G connectivity in India in 2023 says ashini vaishnav

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented