BSNL Logo | Illistraion: Mathrubhumi
ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4ജി ഉപകരണങ്ങള്‍ ഉപയോഗിച്ച് വിന്യസിച്ച 4ജി നെറ്റ് വര്‍ക്ക് ബിഎസ്എന്‍എല്‍ ഞായറാഴ്ച പരീക്ഷിച്ചു. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് 4ജി വോള്‍ടി കോള്‍ ചെയ്താണ് പരീക്ഷണം നടത്തിയത്.
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസും സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള ടെലികോം റിസര്‍ച്ച് സ്ഥാപനമായ സി-ഡോട്ടുമായി ചേര്‍ന്നാണ് ചണ്ഡീഗഢില്‍ 4ജി നെറ്റ് വര്‍ക്ക് സ്ഥാപിച്ചത്.
ടെലികോം സെക്രട്ടറി കെ രാജാരാമനുമായാണ് ടെലികോം മന്ത്രി ഫോണില്‍ സംസാരിച്ചത്. ഡാറ്റാ ബ്രൗസിങും, വീഡിയോ സ്ട്രീമിങും പരീക്ഷിച്ചു നോക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മ നിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി വികസിപ്പിച്ച 4ജി ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള 4ജി നെറ്റ് വര്‍ക്കില്‍ ആദ്യ ഫോണ്‍കോള്‍ ചെയ്തതായി ടെലികോം മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
ബിഎസ്എന്‍എലിന്റെ ഇന്ത്യന്‍ നിര്‍മിത 4ജി
ചണ്ഡീഗഢിനെ കൂടാതെ ബെംഗളുരു, ചെന്നൈ, പുണെ, അംബാല എന്നിവിടങ്ങളിലും ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍സ്ട്രീസ് ലിമിറ്റഡിന്റെ സഹായത്തോടെ 4ജി പരീക്ഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യന്‍ നിര്‍മിത ഉപകരണങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ 4ജി നെറ്റ് വര്‍ക്കില്‍ ബിഎസ്എന്‍എല്‍ ആദ്യ 4ജി വോള്‍ടി കോള്‍ ചെയ്തത്.
ഫ്രീക്വന്‍സി ഡിവിഷന്‍ ഡ്യുപ്ലെക്‌സിന്‍ (എഫ്ഡിഡി) സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഏഴ് ബേസ് ട്രാന്‍സീവര്‍ സ്‌റ്റേഷനുകള്‍ (ബിടിഎസ്) ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ 4ജി പരീക്ഷണം നടത്തുന്നത്. 13 ബിടിഎസുകള്‍കൂടി കൂട്ടിച്ചേര്‍ക്കും. എഫ്ഡിഡി എല്‍ടിഇ യെ കൂടാതെ ടൈം ഡിവിഷന്‍ ഡ്യുപ്ലെക്‌സിങ് (ടിഡിഡി) ഉപകരണങ്ങളില്‍ നിര്‍മിച്ച 4ഡി നെറ്റ് വര്‍ക്കും ബിഎസ്എന്‍എല്‍ പരീക്ഷിക്കുന്നുണ്ട്.
ടിസിഎസ് ഉള്‍പ്പടെ 5 കമ്പനികളുടെ പിന്തുണയോടെയാണ് ബിഎസ്എന്‍എലിന്റെ 4ജി വിന്യാസം നടക്കുന്നത്. അതേസമയം ചില നഗരങ്ങളില്‍ ബിഎസ്എന്‍എല്‍ ഇതിനോടകം 4ജി സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്.
വൈകിപ്പോയോ ?
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ടെലികോം കമ്പനികള്‍ 2012 ല്‍ തന്നെ 4ജി സേവനങ്ങള്‍ ആരംഭിക്കുകയും 201ന് ശേഷം ല്‍ തന്നെ രാജ്യവ്യാപകമായി 4ജി സേവനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2021 ആയിട്ടും പൂര്‍ണമായും 4ജിയിലേക്ക് മാറാന്‍ ബിഎസ്എന്‍എലിന് സാധിച്ചിട്ടില്ല. സ്വകാര്യ കമ്പനികളെല്ലാം തന്നെ 5ജി നെറ്റ് വര്‍ക്ക് വിന്യാസത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുമുണ്ട്.
അതിവേഗ കണക്റ്റിവിറ്റി സേവനങ്ങള്‍ നല്‍കുന്നതിലുള്ള മെല്ലെപ്പോക്ക് കാരണം ബിഎസ്എന്‍എലിന് ഉപഭോക്താക്കളെ വലിയ രീതിയില്‍ നഷ്ടപ്പെടുന്നുണ്ട്.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..