രണ്ട് പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍. അടുത്തിടെ കൊല്‍ക്കത്തയിലെ ഉപയോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ ആരംഭിച്ചിരുന്നു. നിലവില്‍ വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍, റിലയന്‍സ് ജിയോ തുടങ്ങിയ സേവനദാതാക്കള്‍ നല്‍കിവരുന്ന പ്ലാനുകളേക്കാള്‍ മികച്ച പ്ലാനാണ് ബിഎസ്എന്‍എലിന്റേത്.
ബിഎസ്എന്‍എലിന്റെ 96 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 10 ജിബി ഡാറ്റ പ്രതിദിനം ഉപയോഗിക്കാനാവും. എന്നാല്‍ ഈ റീച്ചാര്‍ജില്‍ ഡേറ്റ മാത്രമാണ് ലഭിക്കുക. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.
അതേസമയം 236 രൂപയുടെ പ്ലാനിലും പ്രതിദിനം പത്ത് ജിബി ഡേറ്റ ഉപയോഗിക്കാനാവും. ഈ പ്ലാനിന് 84 ദിവസമാണ് വാലിഡിറ്റി. ഈ പ്ലാനിലും ഡേറ്റ മാത്രമാണ് ലഭിക്കുക.
അതേസമയം 4ജി ഡേറ്റ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മറ്റ് സ്വകാര്യ നെറ്റ് വര്‍ക്കുകളുടെ അത്രയും വേഗം ബിഎസ്എന്‍എലിന് ഇല്ല എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം 4ജി ഡേറ്റയ്ക്കൊപ്പം സൗജന്യ ഫോണ്‍വിളിയും വാഗ്ദാനം ചെയ്യുന്ന മറ്റൊരു പ്ലാന്‍ ബിഎസ്എന്‍എലിനുണ്ട്. 251 രൂപയുടെ പ്ലാനില്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റ ഉപയോഗിക്കാം. 51 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനമായിരുന്നിട്ടും രാജ്യത്ത് 4ജി സേവനങ്ങള്‍ പൂര്‍ണതോതില്‍ ലഭ്യമാക്കാന്‍ ബിഎസ്എന്‍എലിന് സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമേ ബിഎസ്എന്‍എലിന്റെ 4ജി പ്ലാനുകള്‍ ഉപയോഗിക്കാനാവൂ.
Content Highlights: BSNL Launches new 4G only prepaid plans
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..