ബിഎസ്എന്‍എലിന് ഇനിയും 4ജി സ്‌പെക്ട്രം കിട്ടിയില്ല


ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ 4ജി സേവനം വ്യാപിപ്പിക്കാനാണ് ബിഎസ്എന്‍എല്‍ ഉദ്ദേശിക്കുന്നത്.

Photo: Mathrubhumi

രാജ്യത്ത് 5ജി സ്‌പെക്ട്രം ലേലം നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം സേവനദാതാവായ ബിഎസ്എന്‍എലിന് 4ജി സേവനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുന്നില്ല. ബിഎസ്എന്‍എലിനും എംടിഎന്‍എലിനും വേണ്ടി നിശ്ചിത അളവ് സ്‌പെക്ട്രം സര്‍ക്കാര്‍ മാറ്റി വെച്ചിട്ടുണ്ട്. കാബിനറ്റിന്റെ അംഗീകാരം ലഭിച്ചതിന് ശേഷമേ സ്‌പെക്ട്രം കൈമാറുന്ന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ടെലികോം വകുപ്പ് പറയുന്നത്. 900/1800 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം നല്‍കുന്നത് പരിഗണനയിലാണെന്നും മന്ത്രാലയം പറഞ്ഞു.

ഈ വര്‍ഷം ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ ബിഎസ്എന്‍എല്‍ 4ജി സേവനം ചെറിയ തോതിലെങ്കിലും ആരംഭിക്കാനിടയുണ്ടെന്നാണ് കമ്പനിയില്‍ നിന്നുള്ള വിവിധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടെലികോം ടോക്ക് റിപ്പോർട്ട്‌ ചെയ്യുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ 4ജി സേവനം വ്യാപിപ്പിക്കാനാണ് ബിഎസ്എന്‍എല്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ആവശ്യമുള്ള 4ജി സ്‌പെക്ട്രം സമയത്തിന് ലഭിച്ചില്ലെങ്കില്‍ ഇതിന് സാധിക്കില്ല.

ബിഎസ്എന്‍എല്‍ 4ജിയ്ക്ക് വേണ്ട സാങ്കേതിക പിന്തുണ നല്‍കുന്നത് ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസാണ്. ജൂലായ് 30-ന് മുമ്പ് ഇവരുടെ ജോലികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതേസമയം, ബിഎസ്എന്‍എല്‍ ടവറുകള്‍ 4ജിയിലേക്ക് മാറ്റുന്നതിനുള്ള ചിലവുമായി ബന്ധപ്പെട്ട് ടിസിഎസും ബിഎസ്എന്‍എലും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്നും കേള്‍ക്കുന്നുണ്ട്.

ടിസിഎസിന്റെ ജോലികള്‍ സമയ ബന്ധിതമായി കഴിഞ്ഞാല്‍ അടുത്ത മാസം തന്നെ ബിഎസ്എന്‍എലിന് 4ജി സേവനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കും. 4ജി സേവനങ്ങള്‍ ആദ്യം ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനത്തോടെ തന്നെ കേരളത്തില്‍ ബിഎസ്എന്‍എല്‍ 4ജി ആരംഭിച്ചേക്കും.

Content Highlights: bsnl has not received 4g Spectrum Yet

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented