Photo: Mathrubhumi
ബിഎസ്എന്‍എലിന്റൈ ഭാരത് ഫൈബര്‍ ബ്രോഡ്ബാന്റിന്റെ പ്ലാനുകള്‍ പരിഷ്‌കരിച്ചു. ഇന്റര്‍നെറ്റ് വേഗം വര്‍ധിപ്പിച്ചും കൂടുതല്‍ ഡാറ്റ ഉള്‍പ്പെടുത്തിയുമാണ് പ്ലാനുകള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. 200 എംബിപിഎസ് വരെ വേഗതയും, 4 ടിബി വരെ ഡാറ്റയും പുതിയ പ്ലാനുകളിലൂടെ ലഭിക്കും. ഇത് കൂടാതെ ചെന്നൈ സര്‍ക്കിളിലെ ഉപയോക്താക്കള്‍ക്ക് പ്രത്യേകമായും പ്ലാനുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്.
ഇത് സ്വകാര്യ സേവനദാതാക്കളില്‍നിന്നും ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ബിഎസ്എന്‍എലിനെ സഹായിച്ചേക്കും. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ബ്രോഡ് ബാന്റ് പ്ലാനുകള്‍ക്കൊപ്പം ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ബിഎസ്എന്‍എലിന്റെ വെബ്‌സൈറ്റില്‍ പരിഷ്‌കരിച്ച പ്ലാനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 100 ജിബി സിയുഎല്‍ എഫ്ടിടിഎച്ച് പ്ലാന്‍ 499 രൂപയുടെ പ്രതിമാസ നിരക്കില്‍ ലഭ്യമാണ്. ഇതില്‍ 50 എംബിപിഎസ് വരെ വേഗത ലഭിക്കും. നേരത്തെ ഈ പ്ലാനില്‍ 20 എംബിപിഎസ് വേഗതയായിരുന്നു ഉണ്ടായിരുന്നത്.
പ്രതിമാസം 779 രൂപ നിരക്കില്‍ ലഭിച്ചിരുന്ന 300 ജിബി ഭാരത് ഫൈബര്‍ ബ്രോഡ്ബാന്റില്‍ ഇനിമുതല്‍ 100 എബിപിഎസ് വേഗതയുണ്ടാവും. നേരത്തെ 50 എംബിപിഎസ് ആയിരുന്നു. 300 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ അഞ്ച് എംബിപിഎസ് വേഗത്തില്‍ കണക്ഷനുണ്ടാവും. നേരത്തെ ഇത് രണ്ട് എംബിപിഎസ് ആയിരുന്നു. ഈ പ്ലാനില്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.
600 ജിബി സിയുഎല്‍ പ്ലാനില്‍ നൂറ്റ് എംബിപിഎസ് വേഗത ലഭിക്കും. ഇത് നേരത്തെ 50 എംബിപിഎസ് ആയിരുന്നു. ഈ പ്ലാനിന് 849 രൂപയാണ് പ്രതിമാസ നിരക്ക്.
500 ജിബി പ്ലാനിലും വേഗത 50 എംബിപിഎസില്‍ നിന്ന് 100 എംബിപിഎസ് ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. 500 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ 10എംബിപിഎസിലേക്ക് വേഗത കുറയും. ഈ പ്ലാനിലും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. 949 രൂപയാണ് ഈ പ്ലാനിന്റെ പ്രതിമാസ നിരക്ക്.
1227 രൂപയുടെ 750 ജിബി, 1999 രൂപയുടെ 33 ജിബി സിയുഎല്‍ പ്ലാനുകളില്‍ 200 ജിബി വരെ വേഗം ലഭിക്കും. ഇതില്‍ യഥാക്രമം 3.3 ടിബി ഡാറ്റയും, 4ടിബി ഡാറ്റയും ഉണ്ടാവും.
ചെന്നൈ നഗരത്തിലെ ഉപയോക്താക്കള്‍ക്ക് ഫൈബര്‍ ബേസിക്, ഫൈബര്‍ വാല്യു, ഫൈബര്‍ പ്രീമിയം, ഫൈബര്‍ അള്‍ട്രാ പ്ലാനുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്.
ഫൈബര്‍ ബേസിര് പ്ലാനില്‍ 30 എംബിപിഎസ് വേഗതയില്‍ 3.3 ടിബി ഡാറ്റ ലഭിക്കും. ഫൈബര്‍ വാല്യു പ്ലാനില്‍ 100 എംപിബിഎസ് വേഗത്തില്‍ 3.3 ടിബി ഡാറ്റ ലഭിക്കും. ഫൈബര്‍ പ്രീമിയം ഫൈബര്‍ അള്‍ട്രാ പ്ലാനുകളില്‍ യഥാക്രമം 200 എബിപിഎസ് , 300 എംബിപിഎസ് വേഗതയില്‍ 4ടിബി വരെ ഡാറ്റ ലഭിക്കും.
Content Highlights: BSNL bharat fiber plans revised with faster speed and more data
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..