BSNL 4G ഈ വര്‍ഷം തന്നെ, 5G അടുത്ത വര്‍ഷമെത്തും 


തദ്ദേശീയമായി വികസിപ്പിച്ച 4ജി നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യകളാണ് ബിഎസ്എന്‍എല്‍ ഉപയോഗിക്കുക

Photo: Mathrubhumi

രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം ഈ വര്‍ഷം തന്നെ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌പെക്ട്രം ലേലത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണവര്‍. സേവനം ആരംഭിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും അവര്‍ ചെയ്തുകഴിഞ്ഞു. ഈ വര്‍ഷം തന്നെ ലേലം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഇനിയും 4ജി വിന്യാസം പൂര്‍ത്തിയായിട്ടില്ലെങ്കിലും വരുംവര്‍ഷം തന്നെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എലും 5ജിയ്ക്ക് തുടക്കമിടുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം 4ജി വിന്യാസം പൂര്‍ത്തിയാക്കുന്നതിനാണ് ബിഎസ്എന്‍എല്‍ ഊന്നല്‍ നല്‍കുക.

തദ്ദേശീയമായി വികസിപ്പിച്ച 4ജി നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യകളാണ് ബിഎസ്എന്‍എല്‍ ഉപയോഗിക്കുക. ടിസിഎസ്, സി-ഡോട്ട് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

5ജിയ്ക്ക് വേണ്ടിയും ഇന്ത്യന്‍ നിര്‍മിത സാങ്കേതിക വിദ്യകള്‍ തന്നെയാണ് ബിഎസ്എന്‍എല്‍ ഉപയോഗിക്കുക. എന്നാല്‍ ഇതുവരെയും ബിഎസ്എന്‍എലിന് 5ജി സ്‌പെക്ട്രം സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.

ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് 5ജി എത്തിക്കുന്നതിന് 5ജി എന്‍എസ്എ (നോണ്‍ സ്റ്റാന്റ് എലോണ്‍) സാങ്കേതിക വിദ്യയാണ് ബിഎസ്എന്‍ എല്‍ ഉപയോഗിക്കുക. നിലവിലുള്ള 4ജി നെറ്റ് വര്‍ക്ക് തന്നെ പ്രയോജനപ്പെടുത്തിയാണിത് സാധ്യമാക്കുക. കേരളം മഹാരാഷ്ട്ര, പുനെ ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വര്‍ഷം തന്നെ ബിഎസ്എന്‍എല്‍ 4ജി ആരംഭിക്കും.

Content Highlights: bsnl 5g services, bsnl to start 5g,

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


amritha

'സംഗീത പരിപാടിയില്ലെങ്കിലും ഞാന്‍ ജീവിക്കും'; തേയില നുള്ളി രസിച്ച് അമൃത

May 2, 2022

Most Commented