2023 ഓഗസ്റ്റ് മുതല്‍ ബിഎസ്എന്‍എല്‍ 5ജി; അതിന് മുമ്പ് തന്നെ രാജ്യംമുഴുവന്‍ 4ജി


Photo: Mathrubhumi

ന്യൂഡൽഹി: രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ റിലയന്‍സ് ജിയോയും, ഭാരതി എയര്‍ടെലും രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. 2024 ഓടുകൂടി രാജ്യവ്യാപകമായി 5ജി എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. അതേസമയം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ ഇനിയും 4ജി സേവനങ്ങള്‍ ആരംഭിച്ചിട്ടില്ല.

2023 ജനുവരിയോടെ തദ്ദേശീയമായി നിര്‍മിച്ച സാങ്കേതിക വിദ്യയില്‍ 4ജി സേവനം ആരംഭിക്കാനാകുമെന്നാണ് ബിഎസ്എന്‍എല്‍ കണക്കുകൂട്ടുന്നത്. അതേസമയം 4ജിയില്‍ സംഭവിച്ചത് പോലെ 5ജിയില്‍ ബിഎസ്എന്‍എല്‍ പിന്നിലാവില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 2023 ജനുവരിയില്‍ 4ജിയിലേക്ക് മാറാന്‍ സാധിച്ചാല്‍ അതേ വര്‍ഷം ഓഗസ്റ്റില്‍ തന്നെ 5ജി സേവനങ്ങള്‍ ആരംഭിക്കുവാനാണ് ബിഎസ്എന്‍എല്‍ കണക്കുകൂട്ടുന്നത്.



ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ 2023 ജനുവരിയില്‍ ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയത്. ഒപ്പം 2023 ഓഗസ്റ്റില്‍ തന്നെ 5ജി എത്തിക്കാന്‍ ബിഎസ്എന്‍എലിന് സാധിക്കുമെന്നും മന്ത്രി ഒരു അഭിമുഖത്തിൽ പറഞ്ഞു. ഒരേ സമയം തന്നെ 4ജി, 5ജി വിന്യാസം സംഭവിക്കുമെന്നും അതുവഴി സ്വകാര്യമേഖല സ്ഥാപനങ്ങളുമായി മത്സരിക്കാന്‍ ബിഎസ്എന്‍എലിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിലും അദ്ദേഹം ബിഎസ്എന്‍എലിന്റെ 5ജി പദ്ധതി വെളിപ്പെടുത്തിയിരുന്നു.

തദ്ദേശീയമായി നിര്‍മിച്ച സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തിലാണ് ബിഎസ്എന്‍എല്‍ 4ജി സൗകര്യമൊരുക്കുന്നത്. ഇതിന് വേണ്ടി ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസുമായും സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സുമായും (സി-ഡോട്ട്) ബിഎസ്എന്‍എല്‍ സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്.

തദ്ദേശീയമായി വികസിപ്പിച്ച 5ജി കോര്‍ സാങ്കേതിക വിദ്യ സി-ഡോട്ട് ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ബീറ്റാ പരീക്ഷണം പൂര്‍ത്തിയാക്കി 2023 ഓഗസ്റ്റ് 15 മുതല്‍ 5ജി നെറ്റ് വര്‍ക്കുകള്‍ ആരംഭിക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്.


Content Highlights: BSNL 5G, 4G network pan-India roll out by next year

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented