Photo: Mathrubhumi
ന്യൂഡൽഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി ബിഎസ്എന്‍എലിന്റെ 4ജി സേവനങ്ങള്‍ താമസിയാതെ ആരംഭിക്കുമെന്ന് വാര്‍ത്താ വിനിമയ സഹമന്ത്രി ദേവുസിന്‍ഹ് ചൗഹാന്‍. രാജ്യസഭയില്‍ ചോദ്യോത്തര വേളയിലാണ് ചൗഹാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്നും ഉത്തര്‍പ്രദേശ് എംപി കുന്‍വര്‍ രേവതി രമണ്‍സിങിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
4ജി സേവനങ്ങളില്ലാത്തത് മൂലം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വകാര്യ ടെലികോം കമ്പനികളോട് വിപണിയില്‍ മത്സരിക്കാന്‍ പാടുപെടുകയാണ് ബിഎസ്എന്‍എല്‍. സാമ്പത്തിക നഷ്ടവും ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കും കാരണം ബിഎസ്എന്‍എലിനേയും മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡിനേയും (എംടിഎന്‍എല്‍) ലയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
മറ്റ് സ്വകാര്യ കമ്പനികളെ പോലെ ബിഎസ്എന്‍എലിന് രാജ്യവ്യാപകമായി 4ജി സേവനങ്ങളില്ല. 2020 ല്‍ തന്നെ 4ജി വിന്യാസം പൂര്‍ത്തിയാക്കുമെന്ന് കരുതിയിരുന്നെങ്കിലും അത് നടന്നില്ല. അതിനിടെ ബിഎസ്എന്‍എലിന് വേണ്ടിയുള്ള 4ജി ടെന്‍ഡര്‍ ടെലികോം വകുപ്പ് പിന്‍വലിച്ചതും 4ജി ടെന്‍ഡറില്‍ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കിയതും 4ജി വിന്യാസത്തിന് തടസങ്ങള്‍ സൃഷ്ടിച്ചു.
ബിഎസ്എന്‍എലിന്റെ നെറ്റ് വര്‍ക്ക് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. ഫെബ്രുവരിയില്‍ ബിഎസ്എന്‍എലിന് മികച്ച നേട്ടമുണ്ടാക്കാനായിട്ടുണ്ടെന്നും നഷ്ടം 15500 ല്‍ നിന്ന് 7441 കോടിയിലേക്ക് കുറയ്ക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ സ്‌പെക്ട്രം ലേലത്തിന് പിന്നാലെ 5ജി സേവനങ്ങള്‍ ആരംഭിക്കാന്‍ തയ്യാറെടുത്തിട്ടുണ്ട്.
Content Highlights: bsnl 4g services, when bsnl start 4g, 5g network, 5g service in india
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..