ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ നവംബര്‍ മുതല്‍ ആരംഭിക്കുമ്പോള്‍


ബി.എസ്.എൻ.എൽ. 4ജി സിം | Photo: Shinoy | Mathrubhumi

ബിഎസ്എന്‍എല്‍ നവംബര്‍ മുതല്‍ 4ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 3ജി സേവനം മാത്രം നല്‍കുന്ന ഏക ടെലികോം കമ്പനി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എലാണ്. സ്വകാര്യ കമ്പനികളെല്ലാം 5ജി സേവനങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണ് ബിഎസ്എന്‍എല്‍ 4ജിയിലേക്ക് വരുന്നത്.

ഈ വര്‍ഷം നവംബറോടുകൂടി 4ജിയിലേക്ക് മാറുന്ന ബിഎസ്എന്‍എല്‍ അടുത്ത വര്‍ഷം തന്നെ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിലാണ് കമ്പനിയുടെ പ്രഖ്യാപനം.18 മാസങ്ങള്‍ക്കുള്ളില്‍ 1.25 ലക്ഷം 4ജി മൊബൈല്‍ സൈറ്റുകള്‍ രാജ്യത്ത് സ്ഥാപിക്കും. നവംബറില്‍ 4ജി സേവനം തുടങ്ങി രാജ്യത്തെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും. 4ജി പ്ലാന്‍ താരിഫുകള്‍ സംബന്ധിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ടിസിഎസും സി-ഡോട്ടുമായി ചേര്‍ന്നാണ് ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ ഒരുക്കുക. 2023 ല്‍ ബിഎസ്എന്‍എലിനെ 5ജിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. നോക്കിയയും ബിഎസ്എൻഎലിന്റെ 4ജി സേവനത്തിന് സാങ്കേതിക പിന്തുണ നൽകും. മൂന്ന്-നാല് മാസങ്ങൾക്കുള്ളിൽ ബിഎസ്എൻഎലിന്റെ 4ജി വിന്യാസം പൂർത്തിയാക്കുമെന്ന് നോക്കിയ പറഞ്ഞു.

ഏതെല്ലാം ആദ്യം നഗരങ്ങളിലാണ് 4ജി എത്തുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് തന്നെ കേരളത്തിലെ ഉപഭോക്താക്കളോട് സിംകാര്‍ഡുകള്‍ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ ബിഎസ്എന്‍എല്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ നഗരങ്ങളില്‍ ബിഎസ്എന്‍എല്‍ 4ജി തുടക്കത്തില്‍ തന്നെ എത്താനിടയുണ്ട്.


Content Highlights: bsnl 4g services from november onwards

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented