Photo: Mathrubhumi
ബി.എസ്.എന്‍.എല്‍. പുതിയ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിച്ചു. സെക്കന്‍ഡില്‍ 30 എംബി വേഗമുള്ള 399 രൂപയുടെ പ്ലാന്‍ ആണ് അവതരിപ്പിച്ചത്. 1000 ജിബി വരെ ഈ വേഗതയില്‍ ഉപയോഗിക്കാം. 1000 ജിബിയ്ക്ക് ശേഷം വേഗത 2 എംബിപിഎസ് ആയി കുറയും.
90 ദിവസത്തെ പ്രൊമൊഷണല്‍ ഓഫറായാണ് ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് മാസം കഴിഞ്ഞാല്‍ പ്ലാന്‍ ലഭിക്കില്ല. ആറ് മാസക്കാലം ഇത് തുടര്‍ച്ചയായി ഉപയോഗിക്കാം. അതിന് ശേഷം 449 രൂപയുടെ പ്ലാനിലേക്ക് മാറും.
ബിഎസ്എന്‍എലിന്റെ സ്ഥിരം പ്ലാനുകളിലൊന്നാണ് 449 രൂപയുടേത്. ഫൈബര്‍ ബേസിക് പ്ലാന്‍ എന്നറിയപ്പെടുന്ന ഈ പ്ലാനില്‍ 30 എംബിപിഎസ് വേഗത്തില്‍ ഡാറ്റ ഉപയോഗിക്കാം. 3.3 ടിബി വരെയാണ് പരമാവധി വേഗത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുക. ഇത് ഉപയോഗിച്ച് കഴിഞ്ഞാല്‍ രണ്ട് എംപിബിഎസിലേക്ക് വേഗത കുറയും.
100 എംബിപിഎസ് ഡാറ്റാ വേഗതയുള്ള 749 രൂപ യുടെ സൂപ്പര്‍ പ്രീമിയം 1 പ്ലാനും 150 എംബിപിഎസ് വേഗതയുള്ള 949 രൂപയുടെ സൂപ്പര്‍ പ്രീമിയം പ്ലാന്‍ 21 ഉം ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്.
Content Highlights: bsnl 399 rs fiber broadband plan with 30mbps speed
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..