365 രൂപയ്ക്ക് 365 ദിവസം വാലിഡിറ്റി നല്‍കി ബിഎസ്എന്‍എലിന്റെ പുതിയ റീച്ചാര്‍ജ് പ്ലാന്‍


റീച്ചാര്‍ജിനൊപ്പം ലഭിക്കുന്ന സൗജന്യ ആനുകൂല്യങ്ങള്‍ 60 ദിവസമാണ് ലഭിക്കുകയെങ്കിലും പ്ലാന്‍ വാലിഡിറ്റി ഒരു വര്‍ഷം ലഭിക്കും.

Photo: Mathrubhumi

കേരളം ഉള്‍പ്പടെയുള്ള ടെലികോം സര്‍ക്കിളുകളിലേക്ക് പുതിയ വാര്‍ഷിക റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്. 365 രൂപയ്ക്ക് 365 ദിവസം വാലിഡിറ്റി ലഭിക്കും. കൂടാതെ ദിവസേന 250 മിനിറ്റ് വോയ്‌സ് കോള്‍, രണ്ട് ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ ലഭിക്കും. എന്നാല്‍ ഒരു വര്‍ഷത്തെ വാലിഡിറ്റിയ്ക്ക് പുറമെയുള്ള ആനുകൂല്യങ്ങളെല്ലാം 60 ദിവസത്തേക്ക് മാത്രമേ ലഭ്യമാവൂ.

ബിഎസ്എന്‍എലിന്റെ കേരള വെബ്‌സൈറ്റില്‍ പുതിയ പ്ലാന്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആന്ധ്രാപ്രദേശ്, അസം, ബിഹാര്‍-ജാര്‍ഖണ്ഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരള, കൊല്‍ക്കത്ത-പശ്ചിമബംഗാള്‍, വടക്ക്-കിഴക്ക് മേഖല, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ഓഫര്‍ ലഭിക്കും.

പ്രതിദിനം രണ്ട് ജിബി അതിവേഗ ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. ഈ പരിധി കഴിഞ്ഞാല്‍ 80 കെബിപിഎസിലേക്ക് വേഗം കുറയും. ദിവസേന ലഭിക്കുന്ന 100 എസ്എംഎസുകള്‍ക്കൊപ്പം പേഴ്‌സണലൈസ്ഡ് റിങ് ബാക്ക് ടോണും ലഭിക്കും.

റീച്ചാര്‍ജിനൊപ്പം ലഭിക്കുന്ന സൗജന്യ ആനുകൂല്യങ്ങള്‍ 60 ദിവസമാണ് ലഭിക്കുകയെങ്കിലും പ്ലാന്‍ വാലിഡിറ്റി ഒരു വര്‍ഷം ലഭിക്കും. 60 ദിവസത്തെ ആനുകൂല്യങ്ങള്‍ കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ അധിക റീച്ചാര്‍ജ് ചെയ്യേണ്ടി വരും.

Content Highlights: bsnl 365rs annual recharge plan with one year validity

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented