ഭീകരവാദികള്‍ക്ക് ഇനി രക്ഷയില്ല! പുതിയ ബി എസ് എഫ് മേധാവിയായി രാകേഷ് ആസ്താന ചാര്‍ജ് എടുത്തതിന് പിന്നാലെ ഇന്ത്യ പാക് അതിര്‍ത്തി സുരക്ഷാ ഹൈടെക് സംവിധാനത്തിലേക്ക് മാറുകയാണ്.

അതിര്‍ത്തികളില്‍ പ്രതിരോധം ശക്തമാക്കാനും ഭീകരവാദികളെ തുരത്താനും ഒരുങ്ങുകയാണ് ബിഎസ്എഫ്. പ്രതിരോധ സംവിധാനങ്ങള്‍ നവീകരിക്കുന്നതിന് മൈക്രോ ഡ്രോണുകള്‍ ഉള്‍പ്പടെ 436 ഡ്രോണുകള്‍ കൈവശമാക്കാന്‍ ബിഎസ്എഫ് തീരുമാനിച്ചു.

ഇതുകൂടാതെ ഇന്ത്യ തദ്ദേശമായി വികസിപ്പിച്ചെടുക്കുന്ന ആന്റി ഡ്രോണ്‍ സിസ്റ്റം പഞ്ചാബ് അതിര്‍ത്തിയില്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ശത്രു സൈന്യത്തിന്റെ ഡ്രോണുകളെ തിരിച്ചറിഞ്ഞു മരവിപ്പിക്കാന്‍ കഴിയുന്ന പ്രതിരോധസംവിധാനമാണന് ആന്റി ഡ്രോണ്‍ സിസ്റ്റം. ഭീകരവാദികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ഡ്രോണുകളെ വെടി വെച്ച് വീഴ്ത്താനാണ് ഇവ വിന്യസിപ്പിക്കുന്നത്.

ബിഎസ്എഫ് നിയന്ത്രിക്കുന്ന 1,923 അതിര്‍ത്തി പോസ്റ്റുകളില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ സിസിടിവി ക്യാമെറകളും, സെന്‍സറുകളും സജ്ജമാക്കാന്‍ തീരുമാനിച്ചു. ഡ്രോണുകള്‍ക്ക് 88 കോടിയോളം ചിലവ് വരുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പഞ്ചാബിലെയും കാശ്മീരിലെയും ഭീഗരവാദികള്‍ക്ക് പാകിസ്ഥാന്‍ ആയുധങ്ങള്‍ എത്തിച്ചുകൊടുത്തത് ചൈന നിര്‍മിച്ച ഡ്രോണുകളോടെ സഹായത്തോടെയായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ബിഎസ്എഫ് ഹൈ ടെക് തലത്തിലേക്ക് ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷ ക്രമീകരണം മാറ്റുന്നത്.

ഇതുകൂടാതെ അഫ്ഗാനിസ്ഥാനില്‍ നിന്നും മയക്കു മരുന്ന് കടത്താന്‍ ശ്രമിക്കുന്ന കള്ളക്കടുത്ത് തലവന്മാരെ പിടികൂടുന്നതിന് വേണ്ടി ബിഎസ് എഫിന്റെ ഇന്റലിജന്‍സ് ബ്രാഞ്ചും പുനരുജ്ജീവിപ്പിക്കാന്‍തീരുമാനിച്ചു എന്ന് മേധാവി രാകേഷ് ആസ്ഥാന അറിയിച്ചു.

content highlights:BSF to undergo tech upgradation, to get 436 drones and new anti-drone systems