ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ താമസിക്കുന്നവരെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള ആളുകളുമായി ബന്ധിപ്പിക്കാന്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബിജെപി പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കുള്ള ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയ്ക്ക് തിങ്കളാഴ്ച തുടക്കമിടുകയാണ്. അവിടുത്തെ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധംപുലര്‍ത്താനും പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ എല്ലാവര്‍ക്കും എല്ലാത്തരം ഓണ്‍ലൈന്‍ സേവനങ്ങളുടെയും ആനുകൂല്യങ്ങള്‍ നേടാനും സാധിക്കുമെന്ന് മോദി പറഞ്ഞു.
ചെന്നൈയെയും പോര്‍ട്ട് ബ്ലെയറിനെയും ബന്ധിപ്പിക്കുന്ന അന്തര്‍വാഹിനി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ലിങ്ക് പ്രോജക്റ്റിന്റെ ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പാണ് പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന. ഇത് കൂടാതെ സ്വരാജ് ദ്വീപ്, ഗ്രേറ്റ് നിക്കോബാര്‍, കാര്‍ നിക്കോബാര്‍, ലിറ്റില്‍ ആന്‍ഡമാന്‍, ലോംഗ് ഐലന്‍ഡ്, രംഗത് ഗ്രൂപ്പ് ഓഫ് ഐലന്റ് എന്നിവയുമായി പോര്‍ട്ട് ബ്ലെയറിനെ ഫൈബര്‍ ഒപ്റ്റിക് ലിങ്ക് ബന്ധിപ്പിക്കും.
ആന്‍ഡമാന്‍, നിക്കോബാര്‍ എന്നിവിടങ്ങളിലെ സമുദ്ര-ഭക്ഷ്യ, ജൈവ ഉല്‍പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. കടല്‍-ഭക്ഷണം, ജൈവ ഉല്‍പന്നങ്ങള്‍, തേങ്ങ അടിസ്ഥാനമാക്കിയുള്ള ഉല്‍പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് നമ്മള്‍ ഊന്നല്‍ നല്‍കാന്‍ പോകുകയാണ്, ''പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.
Content Highlights: broadband connectivity andaman and nicobar island narendra modi
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..