ചാര്‍ജറില്ലാതെ ഐഫോണുകള്‍ വില്‍ക്കുന്നതിന് ആപ്പിളിന് 24 ലക്ഷം ഡോളര്‍ പിഴയിട്ട് ബ്രസീല്‍


ഐഫോണ്‍ 12, ഐഫോണ്‍ 13 ഫോണുകള്‍ക്കൊപ്പം ആപ്പിള്‍ ചാര്‍ജറുകള്‍ നല്‍കുന്നില്ല. ഇതിനെതിരെയാണ് ബ്രസീലിയന്‍ സര്‍ക്കാരിന്റെ നടപടി. 

Photo | Gettyimages

ചാര്‍ജറില്ലാതെ ആപ്പിള്‍ ഐഫോണുകള്‍ വില്‍ക്കുന്നത് വിലക്കി ബ്രസീല്‍. ഇതിന്റെ പേരില്‍ കമ്പനിയ്ക്ക് 24 ലക്ഷം ഡോളര്‍ പിഴ ചുമത്തുകയും ചെയ്തു. ആപ്പിളിന്റെത് വിവേചനകരമായ പ്രവൃത്തിയാണെന്നാരോപിച്ച അധികാരികള്‍ ചാര്‍ജര്‍ ഉള്ളവയടക്കം ഐഫോണുകളുടെയെല്ലാം വില്‍പന നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഐഫോണ്‍ 12, ഐഫോണ്‍ 13 ഫോണുകള്‍ക്കൊപ്പം ആപ്പിള്‍ ചാര്‍ജറുകള്‍ നല്‍കുന്നില്ല. ഇതിനെതിരെയാണ് ബ്രസീലിയന്‍ സര്‍ക്കാരിന്റെ നടപടി.

ഡിസംബര്‍ മുതല്‍ ബ്രസീല്‍ ഭരണകൂടം ആപ്പിളിനെതിരെ അന്വേഷണം നടത്തുന്നുണ്ട്.

മുമ്പും അതിന്റെ പേരില്‍ ആപ്പിളിന് മേല്‍ ബ്രസീല്‍ പിഴ ചുമത്തിയിരുന്നു. എന്നിട്ടും ചാര്‍ജറുകളില്ലാതെ ഫോണ്‍ വില്‍ക്കുന്നത് കമ്പനി തുടരുകയായിരുന്നു.

പാരിസ്ഥിതിയോടുള്ള പ്രതിബദ്ധതയുടെ പേരിലാണ് ഐഫോണുകള്‍ക്കൊപ്പം ചാര്‍ജറുകള്‍ ഒഴിവാക്കിയത് എന്നാണ് ആപ്പിളിന്റെ വാദമെന്ന് ബ്രസീല്‍ അധികൃതര്‍ പറയുന്നു.

എന്നാല്‍ ആപ്പിള്‍ അവകാശപ്പെടുന്നതുപോലെ ബ്രസീലില്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാറ്റമുണ്ടായതായി കാണാനില്ലെന്നും
ബ്രസീലിയന്‍ സര്‍ക്കാര്‍ പറയുന്നു. ഇത് കമ്പനി ഉപഭോക്താക്കള്‍ക്കെതിരെ മനപ്പൂര്‍വം വിവേചനം കാണിക്കുകയാണെന്നും സര്‍ക്കാര്‍ ആരോപിച്ചു.

ഇന്ത്യയിലടക്കം ആപ്പിള്‍ പുതിയ ഐഫോണ്‍ മോഡലുകള്‍ക്കൊപ്പം ചാര്‍ജര്‍ നല്‍കുന്നില്ല. പുറത്തിറക്കുന്ന എല്ലാ ഫോണുകള്‍ക്കൊപ്പവും ചാര്‍ജര്‍ നല്‍കുന്നത് ഇ-വേസ്റ്റ് കുന്നുകൂടുന്നതിന് ഇടയാക്കുമെന്നുള്ള വിലയിരുത്തലിലാണ് കമ്പനി. നിലവിലുള്ള ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് അതേ ചാര്‍ജര്‍ തന്നെ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാനാവുമെന്നും ആവശ്യമുള്ളവര്‍ മാത്രം പുതിയ ചാര്‍ജര്‍ വാങ്ങേണ്ടുള്ളൂ എന്നും കമ്പനി പറയുന്നു.

ആപ്പിളിനെ അനുകരിച്ച് ഇപ്പോള്‍ നിരവധി ആന്‍ഡ്രോയിഡ് ബ്രാന്‍ഡുകളും ഫോണുകള്‍ക്കൊപ്പം നല്‍കിയിരുന്ന ചാര്‍ജര്‍ ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്.

Content Highlights: brazil fines apple $2.4 million for selling iPhones without charger

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented