Photo: boultaudio
ഇന്ത്യന്‍ ബ്രാന്‍ഡായ ബൗള്‍ട്ട് ഓഡിയോ വെയറബിള്‍ വിഭാഗത്തിലേക്ക് പ്രവേശിക്കുന്നു. രണ്ട് സ്മാര്‍ട് വാച്ചുകളാണ് കമ്പനി പുറത്തിറക്കുന്നത്. ബൗള്‍ട്ട് ഡ്രിഫ്റ്റ്, ബൗള്‍ട്ട് കോസ്മിക് സ്മാര്‍ട് വാച്ചുകള്‍ക്ക് യഥാക്രമം 1999 രൂപ, 1499 രൂപ എന്നിങ്ങനെയാണ് വില. ഫ്ളിപ്കാര്‍ട്ടിലൂടെയും രാജ്യത്തെ വിവിധ റീട്ടെയില്‍ സ്റ്റോറുകളിലൂടെയുമാണ് വാച്ചുകളുടെ വില്പന.
അഞ്ച് വര്‍ഷക്കാലത്തോളം മികച്ച ഓഡിയോ ഉല്പന്നങ്ങള് വിതരണം ചെയ്ത ബൗള്‍ട്ട് ഓഡിയോ സ്മാര്‍ട് വാച്ചുകള്‍ കൂടി നിര്‍മിച്ച് ഉല്പന്ന വിഭാഗം വിപുലപ്പെടുത്തുകയാണെന്ന് ബൗള്‍ട്ട് ഓഡിയോ സഹസ്ഥാപകനും സിഇഒയുമായ വരുണ്‍ ഗുപ്ത പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം തന്നെ കൂടുതല്‍ നൂതനമായ സ്മാര്‍ട് വാച്ചുകള്‍ അവതരിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഐഓഎസ്, ആന്‍ഡ്രോയിഡ് ഫോണുകളോട് ബന്ധിപ്പിച്ച് ഈ വാച്ചുകള്‍ പ്രവര്‍ത്തിപ്പിക്കാം. ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, സ്റ്റെപ്പ് കൗണ്ട്, ബ്ലഡ് ഓക്സിജന്‍ മോണിറ്റര്‍, പീരിയഡ്സ് മോണിറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. പത്ത് ദിവസം സ്റ്റാന്‍ഡ്ബൈ ടൈം ആണ് സ്മാര്‍ട് വാച്ചുകള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതായയത് കാര്യമായ ഉപയോഗം ഇല്ലാതെ വാച്ചില്‍ പത്ത് ദിവസം ചാര്‍ജ് നില്ക്കും.
1.69 ഇഞ്ച് സ്ക്രീന്‍ സൈസ്സുള്ള സ്മാര്‍ട് വാച്ചാണ് ബൗള്‍ട്ട് ഡ്രിഫ്റ്റ്. ടിഎഫ്ടിയോടൊപ്പം ബ്ലൂടൂത്ത് കോളിങ് വാഗ്ദാനം ചെയ്യുന്ന ഏക സ്മാര്‍ട് വാച്ച് ആണിതെന്ന് കമ്പനി പറയുന്നു. 240x280 റസലൂഷനുണ്ട്. 1.69 ഇഞ്ച് വലിപ്പമുള്ള സ്ക്രീന്‍ ആണ് ബൗള്‍ട്ട് കോസ്മിക് സ്മാര്‍ട് വാച്ചിന്. 100 ലേറെ വാച്ച് ഫേസുകള്‍ ഇതില്‍ ലഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..