
ന്യൂമെക്സിക്കോ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി. നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും വഹിച്ച് ബഹിരാകാശ നിലയത്തിലെത്തിയ പേടകം, തിരിച്ചുള്ള യാത്രയില്‍ ഇരുവരുമില്ലാതെ ന്യൂമെക്സിക്കോയിലെ വൈറ്റ് സാന്‍ഡ്സ് സ്പെയ്സ് ഹാര്‍ബറില്‍ ഇന്ത്യന്‍ സമയം 9.30-ഓടെ ഇറങ്ങി.
ആറുമണിക്കൂര്‍ മുമ്പാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് പേടകം തിരിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെയാണ് പേടകം നിലയത്തില്‍നിന്ന് വേര്‍പ്പെട്ടത്. പാരച്യൂട്ടുകളുടെ സഹായത്തോടെ ഭൂമിയിലിറക്കി.
ജൂണ്‍ അഞ്ചിന് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും വഹിച്ച് പുറപ്പെട്ട പേടകമാണ് ബോയിങ് സ്റ്റാര്‍ലൈനര്‍. മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. എന്നാല്‍, യാത്രയ്ക്കിടെയുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളിലെ തകരാറും കാരണം ദിവസങ്ങള്‍ മാത്രം കണക്കാക്കിയിരുന്ന ദൗത്യം രണ്ട് മാസത്തോളം നീണ്ടു.
Content Highlights: Boeing's Starliner landed at White Sands Space Harbor in New Mexico
Published: 07 Sept 2024, 10:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented