Photo: AFP
ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനായി തയ്യാറാക്കിയ ബോയിങ് സ്റ്റാർ ലൈനർ പേടകത്തിന്റെ വിക്ഷേപണം വിജയകരമായി. വ്യാഴാഴ്ച വൈകീട്ട് 6.54 ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് യുണൈറ്റഡ് ലോഞ്ച് അലയന്‍സ് അറ്റ്‌ലസ് വി റോക്കറ്റിലായിരുന്നു വിക്ഷേപണം. യാത്രക്കാരില്ലാതെയാണ് പേടകം വിക്ഷേപിച്ചത്. നേരത്തെ രണ്ട് വിക്ഷേപണ ദൗത്യങ്ങള്‍ പരാജയപ്പെട്ടിരുന്നു.
24 മണിക്കൂര്‍ കൊണ്ട് സിഎസ്ടി-100 സ്റ്റാര്‍ലൈനര്‍ പേടകം ബഹിരാകാശ നിലയത്തിലെത്തും. നിലയവുമായി പേടകത്തെ ബന്ധിപ്പിക്കുന്ന ഡോക്കിങ് സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കും. 2019 ഡിസംബറില്‍ നടത്തിയ വിക്ഷേപണത്തില്‍ സോഫ്റ്റ് വെയര്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് പേടകം നിലയവുമായി ബന്ധിപ്പിക്കാനായിരുന്നില്ല.
സഞ്ചാരികളുടെ യാത്രയ്ക്ക് വേണ്ടി നാസയുടെ സ്‌പേസ് ഷിപ്പിന്റെ ഉപയോഗം നിര്‍ത്തിയതിന് ശേഷം ഏറെ കാലം നാസയുടെ സഞ്ചാരികള്‍ ബഹിരാകാശത്തേക്ക് യാത്ര ചെയ്തിരുന്നത് റഷ്യയുടെ സോയൂസ് പേടകത്തിലാണ്. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകം ഉപയോഗത്തില്‍ വന്നതോടെ ബഹിരാകാശ വിക്ഷേപണങ്ങള്‍ക്കായി അമേരിക്കയ്ക്ക് റഷ്യയെ ആശ്രയിക്കേണ്ടി വന്നിട്ടില്ല. ബഹിരാകാശ ദൗത്യങ്ങള്‍ക്ക് സ്വകാര്യ കമ്പനികളെ കൂടി പങ്കാളികളാക്കിക്കൊണ്ടാണ് നാസയുടെ ഭാവി ദൗത്യങ്ങളില്‍ പലതും.
സ്റ്റാര്‍ലൈനര്‍ പേടകം ബഹിരാകാശ നിലയവുമായി വിജയകരമായി ബന്ധിപ്പിക്കുകയും സുരക്ഷിതമായി താഴെയിറക്കുകയും ചെയ്യാനായാല്‍ മാത്രമേ നാസയുടെ സഞ്ചാരികള്‍ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ എന്ന് യാത്ര ചെയ്യുമെന്ന് പറയാനാവൂ.
Content Highlights: boeing starliner space craft launched
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..