വ്യാജന്‍മാരെ പൂർണമായും ഒഴിവാക്കാനായില്ല; ബ്ലൂടിക്ക് ബാഡ്ജിങ്ങ് ട്വിറ്റർ നിർത്തിവെച്ചു


നവംബര്‍ 29-ാം തീയതി മുതല്‍ ബ്ലൂ വേരിഫൈഡ് ബാഡ്ജ് തിരിച്ചെത്തുമെന്നാണ് ആദ്യം ട്വിറ്റര്‍ അറിയിച്ചിരുന്നത്.

Photo: Gettyimages

ട്വിറ്റർ അക്കൗണ്ടുകൾക്ക് വേരിഫൈഡ് ബാഡ്ജ് നൽകാനുള്ള തീരുമാനം തത്കാലത്തേക്ക് റാദ്ദാക്കുന്നതായി ഇലോണ്‍ മസ്‌ക് അറിയിച്ചു. വ്യാജ അക്കൗണ്ടുകള്‍ പൂര്‍ണമായും നീക്കാന്‍ സാധിച്ചെന്ന് ഉറപ്പാക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ തീരുമാനം. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം എട്ട് ഡോളര്‍ ഈടാക്കി ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ സൗകര്യം ഒരുക്കിയിരുന്നു. ഇതോടെ വ്യാജ അക്കൗണ്ടുകള്‍ പെരുകുകയായിരുന്നു.

ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ തിരിച്ചുവരാന്‍ സമയമെടുക്കുന്നതിനാല്‍ തന്നെ സ്ഥാപനങ്ങളുടെയും മറ്റും വേരിഫിക്കേഷന്‍ അക്കൗണ്ടിനായി മറ്റൊരു കളര്‍ നല്‍കുന്ന കാര്യവും ട്വിറ്ററിന്റെ പരിഗണനയിലുണ്ടെന്നാണ് ഇലോണ്‍ മസ്‌ക് അറിയിച്ചിരിക്കുന്നത്. മസ്‌ക് പ്രാബല്യത്തില്‍ വരുത്തിയ പണം ഈടാക്കിയുള്ള വെരിഫിക്കേഷന്‍ സംവിധാനം വലിയ തോതില്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നെങ്കിലും ഈ നീക്കത്തെ ഗ്രേറ്റ് ലെവലര്‍ എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്.ഹാസ്യനടന്‍ കാത്തി ഗ്രിഫ് ഉള്‍പ്പെടെ നിരവധി ആളുകള്‍ മസ്‌കിനെ പരിഹസിക്കുന്നതിനായി സ്വന്തം വേരിഫൈസ് അക്കൗണ്ടുകളുടെ പേര് ഇലോണ്‍ മസ്‌ക് എന്ന് മാറ്റുകയും ഇതേതുടര്‍ന്ന് ഇവരുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

നവംബര്‍ 29-ാം തീയതി മുതല്‍ ബ്ലൂ വേരിഫൈഡ് ബാഡ്ജ് തിരിച്ചെത്തുമെന്നാണ് ആദ്യം ട്വിറ്റര്‍ അറിയിച്ചിരുന്നത്. എന്നാല്‍, വ്യാജ അക്കൗണ്ടുകളെ പൂര്‍ണമായും തടയാന്‍ സാധിച്ചെന്ന് ഉറപ്പാക്കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇത് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചിട്ടുള്ളതെന്നാണ് വിലയിരുത്തലുകള്‍. ഈ സംവിധാനം തിരിച്ചെത്തിക്കുന്നത് റദ്ദാക്കിയ വിവരം വ്യാഴാഴ്ച രാവിടെയാണ് ട്വിറ്റര്‍ മേധാവിയായ ഇലോണ്‍ മസ്‌ക് ട്വിറ്ററിലൂടെ അറിയിച്ചത്.

Content Highlights: Blue Verified badge on Twitter will be temporarily suspended, Elon Musk

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented