ബ്ലാക്ക് ഔട്ട് ചലഞ്ചിലൂടെ കുട്ടികള്‍ മരിച്ച സംഭവം; ടിക് ടോക്കിനെതിരെ പരാതിയുമായി മാതാപിതാക്കള്‍


സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഓണ്‍ലൈന്‍ ചലഞ്ചുകള്‍ പലപ്പോഴും അപകടരമാവാറുണ്ട്. ബ്ലാക്ക് ഔട്ട് ചലഞ്ച് പോലുള്ള ഓണ്‍ലൈന്‍ ചലഞ്ചുകള്‍ ടിക് ടോക്കില്‍ മാത്രമല്ല റീല്‍സ് പോലുള്ള സമാനമായ മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിക്കാന്‍ ഇടയുണ്ടെന്നത് വലിയ വെല്ലുവിളിയാണ്.

Tiktok app in appstore | Photo: Gettyimages

ണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ടിക് ടോക്കിനെതിരെ പരാതി നല്‍കി മാതാപിതാക്കള്‍. തങ്ങളുടെ കുട്ടികള്‍ മരിച്ചത് ടിക് ടോക്കിലെ 'ബ്ലാക്ക് ഔട്ട് ചലഞ്ചിനെ' തുടര്‍ന്നാണെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. ടിക് ടോക്കിന്റെ അല്‍ഗൊരിതം അപകടകരമായ ഉള്ളടക്കങ്ങളെ കുട്ടികള്‍ക്ക് മുന്നിലെത്തിക്കുന്നുവെന്നും അവര്‍ പരാതിയില്‍ ആരോപിക്കുന്നു.

ബോധം പോവുന്നത് വരെ ശ്വാസം പിടിച്ചുവെക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ബ്ലാക്ക് ഔട്ട് ചലഞ്ച്. ഈ ചലഞ്ച് കണ്ടതിന് ശേഷമാണ് കഴിഞ്ഞ വര്‍ഷം എട്ടും ഒമ്പതും വയസുള്ള പെണ്‍കുട്ടികള്‍ മരണപ്പെട്ടതെന്ന് പരാതിയില്‍ ആരോപിക്കുന്നു.

ആസക്തിയുളവാക്കുന്ന ഉല്പന്നമാണ് തങ്ങളുടേതെന്ന് ടിക് ടോക്കിന് അറിയാം അല്ലെങ്കില്‍ അറിഞ്ഞിരിക്കേണ്ടതാണ്. അത് കുട്ടികളെ അപകടകരമായ ഉള്ളടക്കങ്ങളിലേക്ക് നയിക്കുന്നു. അത്തരം വീഡിയോകള്‍ തടയുന്നതിലുംകുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അതിനെ കുറിച്ച് മുന്നറിയിപ്പും നല്‍കുന്നതിലും ടിക് ടോക്ക് പരാജയപ്പെട്ടു.

ടിക് ടോക്ക് വികസിപ്പിച്ച അല്‍ഗൊരിതം വീഡിയോകള്‍ നിര്‍ദേശിക്കുന്ന ഫോര്‍ യു എന്ന പേജിനെ പരാതിയില്‍ എടുത്തു പറയുന്നുണ്ട്.

മാരകമായ ഉള്ളടക്കങ്ങള്‍ മരിച്ച പെണ്‍കുട്ടികളിലേക്ക് എത്തിയതിന്റെ ഉത്തരവാദിത്വം ടിക് ടോക്കിനാണെന്ന് സോഷ്യല്‍ മീഡിയാ വിക്റ്റിംസ് ലോ സെന്ററിന്റെ അഭിഭാഷകനായ മാത്യൂ പി ബെര്‍ഗ്മാന്‍ പറഞ്ഞു.

2021 ജൂലായ് 13 നാണ് ടെക്‌സസാസ് സ്വദേശിയായ എട്ടുവയസുകാരി ലാലനി എറിക മരിച്ചത്. എട്ടാം വയസിലെ ജന്മദിനത്തില്‍ സമ്മാനമായി കിട്ടിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയതോടെ അവള്‍ ടിക് ടോക്കില്‍ ആസക്തയായി. ടിക് ടോക്കില്‍ പ്രശസ്തി നേടാന്‍ പാട്ടു പാടിയും നൃത്തം ചെയ്തുമുള്ള വീഡിയോകള്‍ അവള്‍ പങ്കുവെച്ചു. 2021 ജൂലായിലാണ് ടിക് ടോക്കിന്റെ അല്‍ഗൊരിതം ബ്ലാക്ക് ഔട്ട് ചലഞ്ച് അവള്‍ക്ക് നിര്‍ദേശിച്ചതെന്ന് പരാതിയില്‍ പറയുന്നു. കഴുത്തില്‍ കയര്‍ മുറുകിയാണ് ലാലനി മരിച്ചത്.

ഒമ്പത് വയസുകാരിയായ അരിയാനി ജൈലീന്‍ അരോയോ മരിച്ചതും സമാനമായ രീതിയിലാണ്. 2021 ജനുവരിയില്‍ അരിയാനി തന്റെ അമ്മയോട് ബ്ലാക്ക് ഔട്ട് ചലഞ്ചിലൂടെ ഒരു കുട്ടി മരിച്ചുവെന്ന് പറഞ്ഞിരുന്നു. അങ്ങനെയൊന്നും ചെയ്യരുതെന്ന് അവളുടെ അമ്മ ഉപദേശിക്കുകയും അവള്‍ അത് അംഗീകരിക്കുകയും ചെയ്തതാണ്. എന്നാല്‍ 2021 ഫെബ്രുവരി 26 ന് ബെല്‍റ്റ് കഴുത്തില്‍ മുറുകിയ നിലയിലാണ് അരിയാനിയെ കണ്ടെത്തിയത്.

സമാനമായി ഒക്ലഹോമയില്‍ 12 വയസുള്ള ഒരു കുട്ടിയും ഓസ്‌ട്രേലിയയില്‍ 14 വയസുള്ള കുട്ടിയും മരിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഓണ്‍ലൈന്‍ ചലഞ്ചുകള്‍ പലപ്പോഴും അപകടരമാവാറുണ്ട്. ബ്ലാക്ക് ഔട്ട് ചലഞ്ച് പോലുള്ള ഓണ്‍ലൈന്‍ ചലഞ്ചുകള്‍ ടിക് ടോക്കില്‍ മാത്രമല്ല റീല്‍സ് പോലുള്ള സമാനമായ മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിക്കാന്‍ ഇടയുണ്ടെന്നത് വലിയ വെല്ലുവിളിയാണ്.

Content Highlights: blackout challenge causes children's death parents sue TikTok

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented