ബിറ്റ്‌കോയിൻ ടിപ്പിങ് യാഥാർഥ്യമാക്കി, ട്വിറ്ററും ബിറ്റ്‌കോയിൻ വഴിയെ


പ്രശാന്ത് എം.എസ്. ഫാക്ട് ചെക്ക് ഡെസ്‌ക്

പ്രതീകാത്മകചിത്രം

ലോകത്തു വർധിച്ചു വരുന്ന ബിറ്റ്കോയിൻ ഇടപാടുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന ഒരു വാർത്ത സെപ്റ്റംബർ 24-നു പുറത്തു വന്നു. ട്വിറ്ററിൽ സാന്നിധ്യമറിയിച്ച കോൺടെന്റ് നിർമാതാക്കളെ(content creators) ജനങ്ങൾക്കു ബിറ്റ്‌കോയിൻ ഉപയോഗിച്ച് ടിപ്പ് കൊടുക്കാം എന്നതായിരുന്നു ആ വാർത്ത.

ഇതോടൊപ്പം ട്വിറ്ററിന്റെ ഓഡിയോ ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ സ്‌പേസിൽ ചാറ്റ് റൂമുകൾ നടത്തുന്ന യൂസേഴ്‌സിനുവേണ്ടി പ്രത്യേക ഫണ്ട് തുടങ്ങാനും കമ്പനി തീരുമാനിച്ചു. ടിപ്‌സ് എന്നറിയപ്പെടുന്ന ഈ പുതിയ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ബിറ്റ് കോയിൻ ഉൾപ്പെടയുള്ള പേയ്‌മെന്റ് സംവിധാനങ്ങളെ പിന്തുണയ്ക്കുന്നു.

ട്വിറ്ററിന്റെ ഈ പുതിയ നീക്കം എതിരാളികളായ ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയെ ഉന്നംവെച്ചുള്ളതാണെങ്കിലും, ഇതിലൂടെ പക്ഷപാതിത്വപരമായ ചർച്ചകൾ നിയന്ത്രിക്കാനും കമ്പനി ഉദ്ദേശിക്കുന്നു. മുൻപ് കമ്പനിയിലെ ഒരു ചെറിയ വിഭാഗത്തിന് മാത്രം അനുവദനീയമായ ട്വിറ്റർ അധിഷ്ഠിതമായ ഡിജിറ്റൽ പണമിടപാടുകൾ, ഇനിമുതൽ ഐ.ഒ.എസ്. ഡിവൈസുകൾ ഉപയോഗിക്കുന്ന ട്വിറ്റർ യൂസേഴ്‌സിനും ലഭ്യമാകും.

Aravind
അരവിന്ദ്

'ട്വിറ്ററിന്റെ ഈ പുതിയ പദ്ധതി കൂടുതൽ കണ്ടെന്റ് നിർമാതാക്കളെ അവരിലേക്ക് ആകർഷിക്കും. ട്വിറ്ററിൽ കുറച്ചു കൂടി വിവരണാത്മകമായ കൊണ്ടെന്റും ഗൗരവമായ ചർച്ചകളും നടക്കുന്ന ഇടമാണ്. എന്നാൽ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നിവയെക്കാൾ റീച് കൂടുതൽ ട്വിറ്ററിൽ ആണ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ട്വീറ്റുകൾക്ക് കൂടുതൽ ദൃശ്യത കിട്ടുന്നു. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ (Koo) എന്ന പ്ലാറ്റ്‌ഫോം ഞങ്ങളുടെ ചാനലുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.' യൂട്യൂബിൽ ഡിലിഷിയസ് കേരള എന്ന ഫുഡ് ചാനൽ ചാനൽ നടത്തുന്ന അരവിന്ദ് ഹരിദാസ് പറഞ്ഞു.

Ibad
ഇബാദ്

ടെക് വ്ളോഗറായ ഇബാദ് റഹ്‌മാൻ പറഞ്ഞതിങ്ങനെ: 'ട്വിറ്ററിന്റെ ഈ നീക്കം സ്വാഗതാർഹമാണ്. സാങ്കേതികവിദ്യ അപ്‌ഡേറ്റ് ആവുകയാണ്. ഇത്തരം പുതിയ പേയ്‌മെന്റ് സംവിധാനങ്ങൾ എല്ലാ സമൂഹ മാധ്യമങ്ങളും ഉപയോഗിക്കേണ്ടതാണ്. ഇന്ത്യ എല്ലാ ടെക് കമ്പനികളും പ്രതീക്ഷയോടെ കാണുന്ന ഒരു മാർക്കറ്റ് ആണ്. ബിറ്റ്‌കോയിൻ ഉപയോഗം ഇന്ത്യയിൽ കൂടിവരികയാണ്, പ്രത്യേകിച്ച് യുവാക്കളിൽ. അതിനാൽ അവരെ ടാർഗറ്റ് ചെയ്തുള്ള ഈ നടപടി തീർച്ചയായും കണ്ടെന്റ് നിർമ്മാതാക്കളെ സഹായിക്കും.'

Joe
ജോ സ്‌കറിയ

'ഓരോ സമൂഹ മാധ്യമത്തിനും അതിന്റെ മൗലികമായ ഒരു സ്വഭാവമുണ്ട്. ഫേസ്ബുക്, യൂട്യൂബ് എന്നിവരോട് കിടപിടിക്കാൻ അവരുടേത് പോലുള്ള കണ്ടെന്റ് നിർമിക്കുക വഴി ട്വിറ്ററിന് പ്രയോജനമുണ്ടാകും എന്ന് കരുതുന്നത് ശരിയല്ല. പാശ്ചാത്യ രാജ്യങ്ങൾ ബിറ്റ്‌കോയിൻ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ അംഗീകാരമില്ല. അതിനാൽ ഇന്ത്യയിൽ ഈ പദ്ധതി ട്വിറ്റർ എങ്ങനെ നടപ്പാക്കും എന്നുള്ളത് ഒരു വലിയ ചോദ്യമാണ്?' മാധ്യമപ്രവർത്തകനും, വ്ളോഗറുമായ ജോ സ്‌കറിയ പ്രതീകരിച്ചതിങ്ങനെ.

Content Highlights: Bitcoin tipping is a reality now, Twitter enables Bitcoin

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented