അതിര്‍ത്തിയില്‍ കടന്നുകയറി ചൈന, ഫ്‌ളിപ്കാര്‍ട്ട് ഓഹരി ചൈനീസ് കമ്പനിക്ക് വിറ്റ് ബന്‍സാല്‍ 


ഇന്ത്യ അതിര്‍ത്തിയില്‍ ചൈന കടന്നുകയറ്റം ശക്തമാക്കിയിട്ടുണ്ടെന്ന യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്റെ പ്രസ്താവന വന്ന സമയത്താണ് ഈ ഇടപാട്.

Photo: Gettyimages

തിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നു കയറ്റം തുടരുന്നതിനിടെ ഫ്‌ളിപ്കാര്‍ട്ട് സഹ-സ്ഥാപകന്‍ ബിന്നി ബന്‍സാല്‍ തന്റെ 2000 കോടി രൂപയ്ക്ക് മുകളില്‍ വിലവരുന്ന ഓഹരികള്‍ ചൈനീസ് കമ്പനിയായ ടെന്‍സെന്റിന് വിറ്റു. അതിര്‍ത്തിയില്‍ ചൈന കടന്നുകയറ്റം ശക്തമാക്കിയിട്ടുണ്ടെന്ന യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്റെ പ്രസ്താവന വന്ന സമയത്താണ് ഈ ഇടപാട്.

അതിര്‍ത്തി പ്രശ്‌നത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ക്ക് നേരെ രാജ്യം നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിലാണ് ബന്‍സാല്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ഓഹരികള്‍ ടെന്‍സെന്റിന് വില്‍ക്കുന്നത്.

ടെന്‍സെന്റിന്റെ യൂറോപ്യന്‍ ശാഖയായ ടെന്‍സെന്റ് ക്ലൗഡ് യൂറോപ്പ് ബിവി എന്ന സ്ഥാപനത്തിനാണ് ബന്‍സാല്‍ കഴിഞ്ഞ വര്‍ഷം ഓഹരികള്‍ വിറ്റത്. ഫ്‌ളിപ്കാര്‍ട്ടിന്റെ ഭൂരിഭാഗം ഓഹരികള്‍ ഇപ്പോള്‍ വാള്‍മാര്‍ട്ടിന്റെ കയ്യിലാണ്. ഓഹരികള്‍ സ്വന്തമാക്കിയതോടെ ടെന്‍സെന്റിന് കമ്പനിയില്‍ 0.72 ശതമാനം പങ്കാളിത്തം ലഭിച്ചു. ഇടപാടിന് ശേഷം ബന്‍സാലിന് ഫ്‌ളിപ്കാര്‍ട്ടില്‍ 1.84 ശതമാനം ഓഹരിയുണ്ട്.

അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ക്കെതിരെ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ചൈനീസ് മൊബൈല്‍ ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ടെന്‍സെന്റ് ഇന്ത്യയിലെത്തിച്ച പബ്ജി മൊബൈല്‍ ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്ക് നിരോധനം നേരിടേണ്ടി വന്നിരുന്നു. പിന്നീട് ടെന്‍സെന്റുമായുള്ള പങ്കാളിത്തം ഒഴിവാക്കിയാണ് പബ്ജി ഗെയിമിന്റെ മറ്റ് പതിപ്പുകള്‍ ഇന്ത്യയിലെത്തിയത്.

ടിക് ടോക്ക് ഇന്ത്യയിലെത്തിച്ച ബൈറ്റ്ഡാന്‍സ് എന്ന സ്ഥാപനത്തിനും അവരുടെ ഉത്പന്നങ്ങള്‍ക്കും നിരോധനം നേരിടേണ്ടി വന്നതും അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്കിടയിലാണ്.

സച്ചിന്‍, ബിന്നി ബന്‍സാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്കാര്‍ട്ടിന് തുടക്കമിട്ടത്. 2007 മുതല്‍ 2015 വരെ കമ്പനിയുടെ സിഇഒ ആയിരുന്ന സച്ചിന്‍ 2016 ല്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തെത്തി.

2016 വരെ ഫ്‌ളിപ്കാര്‍ട്ടിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്ന ബിന്നി അതിന് ശേഷം സിഇഒ ആയി മാറി. 2018 ഓഗസ്റ്റില്‍ വാള്‍മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുത്തു. അതേ വര്‍ഷം തന്നെയാണ് ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ബന്‍സാല്‍ കമ്പനിയില്‍ നിന്ന് രാജിവെക്കുന്നത്.


Content Highlights: Binny Bansal sells Flipkart stake to Tencent

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented