കൂടുതൽ റെക്കോർഡുകൾ ലക്ഷ്യമിട്ട് കോടീശ്വര വ്യവസായി ജാരെഡ് ഐസക് മാന്‍ വീണ്ടും ബഹിരാകാശ യാത്രയ്ക്ക്


ഷിഫ്റ്റ് 4 എന്ന ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനത്തിന്റെ സ്ഥാപകനാണ് 39 കാരനായ ഐസക്മാന്‍.

ഴിഞ്ഞ വര്‍ഷം സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ കാപ്‌സ്യൂളില്‍ ബഹിരാകാശയാത്ര നടത്തിയ ജാരെഡ് ഐസക് മാന്‍ എന്ന വ്യവസായി സ്‌പേസ് എക്‌സുമായി ചേര്‍ന്ന് മൂന്ന് പുതിയ ദൗത്യങ്ങള്‍ക്ക് കൂടി തയ്യാറെടുക്കുന്നു. മൂന്ന് ബഹിരാകാശ യാത്രകള്‍ താന്‍ സ്‌പേസ് എക്‌സില്‍ നിന്നും വാങ്ങിയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പൊളാരിസ് പ്രോഗ്രാം (Polaris Programme) എന്നാണീ യാത്രകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

ഷിഫ്റ്റ് 4 എന്ന ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനത്തിന്റെ സ്ഥാപകനാണ് 39 കാരനായ ഐസക്മാന്‍. വിദ​ഗ്ധ ബഹിരാകാശ യാത്രികരുടെ പിന്തുണയില്ലാതെ ആദ്യമായി സാധാരണക്കാര്‍ മാത്രം നടത്തിയ ബഹിരാകാശ യാത്രയുടെ കമാന്‍ഡറായിരുന്നു അദ്ദേഹം. ഇന്‍സ്പിരേഷന്‍ 4 എന്നായിരുന്നു ഈ ദൗത്യത്തിന് പേര്.

നവംബറിലോ ഡിസംബറിലോ ആയിരിക്കും പൊളാരിസ് വിക്ഷേപണം. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലായിരിക്കും മൂന്ന് യാത്രകളും. പൊളാരിസ് പ്രോഗ്രാമിന്റെ ആദ്യ വിക്ഷേപണമായ 'പൊളാരിസ് ഡോണ്‍' (Polaris dawn) ന്റെ കമാന്‍ഡര്‍ ഐസക്മാന്‍ തന്നെയായിരിക്കും.

യുഎസ് വ്യോമസേനയില്‍ നിന്ന് ലഫ്റ്റനന്റ് കേണലായി വിരമിച്ചയാളും ഇന്‍സ്പിരേഷന്‍ 4 വിക്ഷേപണത്തിന്റെ മിഷന്‍ ഡയറക്ടറുമായിരുന്ന പൈലറ്റ് സ്‌കോട്ട് കിഡ്ഡ് പൊറ്റീറ്റ്, സ്‌പേസ് എക്‌സിന്റെ ആസ്‌ട്രൊനോട്ട് ട്രെയിനിങ് പ്രോഗ്രാമിന് നേതൃത്വം നല്‍കുന്ന മിഷന്‍ സ്‌പെഷ്യലിസ്റ്റ് സാറാ ഗില്ലിസ്, സ്‌പേസ് എക്‌സിന്റെ മനുഷ്യ ബഹിരാകാശയാത്രകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയും കമ്പനിയുടെ മിഷന്‍ കണ്‍ട്രോളില്‍ സേവനം നല്‍കുകയും ചെയ്യുന്ന മെഡിക്കല്‍ ഓഫീസര്‍ അന്ന മെനോന്‍ എന്നിവരാണ് പദ്ധതിയിലെ മറ്റ് യാത്രികര്‍. ഭാവി ബഹിരാകാശ പദ്ധതികള്‍ക്കായി നാസ തിരഞ്ഞെടുത്ത പത്ത് ബഹികാശ യാത്രികരില്‍ ഒരാളായ കേരള വംശജനായ അനില്‍ മേനോന്‍ അന്ന മെനോന്റെ ഭര്‍ത്താവാണ്.

പൊളാരിസ് ഡോണ്‍ ദൗത്യത്തില്‍ ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ലക്ഷ്യമിടുന്നതായി ഐസക് മാന്‍ പറഞ്ഞു. നിലവില്‍ 1373 കി.മീ ദൂരമാണ് റെക്കോര്‍ഡ്. നാസയുടെ 1966 ലെ ജെമിനി 11 ലെ സഞ്ചാരികളായ ചാള്‍സ് പീറ്റ് കോണ്‍റാഡും റിച്ചാര്‍ജ് ഡിക്ക് ഗോര്‍ഡനുമാണ് ഈ റെക്കോര്‍ഡിനുടമകള്‍.

ബഹിരാകാശ റേഡിയേഷന്‍ മനുഷ്യന്റെ ആരോഗ്യത്തില്‍ എങ്ങനെ ബാധിക്കുന്നു എന്ന പഠനവും ഈ ദൗത്യത്തിലൂടെ ഉദ്ദേശിക്കുന്നു. ഭൂമിയില്‍ നിന്ന് 500 കിലോമീറ്റര്‍ ദൂരത്ത് വാണിജ്യ ബഹിരാകാശ യാത്രികരുടെ ആദ്യ ബഹിരാകാശ നടത്തം സാധ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനമായ സ്റ്റാര്‍ലിങ്കിന്റെ ലേസര്‍ അധിഷ്ഠിത ആശയവിനിമയത്തിന്റെ പരീക്ഷണവും ഈ ദൗത്യങ്ങളുടെ ഭാഗമായി നടക്കും.

Content Highlights: Jared Isaacman 3 new space missions, polaris programme, spacex, dragon crew capsule, First commercial space walk, Longest commercial space travel

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented