ആന്‍ഡ് ഗ്രൂപ്പിന്റെ നിയന്ത്രണം ഉപേക്ഷിച്ച് ചൈനീസ് ശതകോടീശ്വരന്‍ ജാക് മാ


ജാക് മാ | photo: afp

ചൈനീസ് ശതകോടീശ്വരനും ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബയുടെ സ്ഥാപകനുമായ ജാക് മാ ആന്‍ഡ് ഗ്രൂപ്പിന്റെ നിയന്ത്രണം വിട്ടൊഴിയുന്നു. കമ്പനിയില്‍നിന്നുള്ള പത്തുപേര്‍ക്കാകും ഇനി നിയന്ത്രണ വോട്ടവകാശമുണ്ടാകുക. ജാക് മായ്ക്ക് ആന്‍ഡ് ഗ്രൂപ്പില്‍ നേരത്തേ 50 ശതമാനം വോട്ടിങ് അവകാശം ഉണ്ടായിരുന്നു. ഇത് 6.2 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്. കമ്പനിയില്‍ അദ്ദേഹത്തിന്റെ സാമ്പത്തിക താത്പര്യങ്ങളിലും മാറ്റമുണ്ടാകില്ല.

നിയന്ത്രണത്തില്‍ മാറ്റംവരുന്ന സാഹചര്യത്തില്‍ ആന്‍ഡ് ഗ്രൂപ്പിന് ഐ.പി.ഒ. ക്കായി കൂടുതല്‍ കാലം കാത്തിരിക്കേണ്ടിവരും. മൂന്നുവര്‍ഷത്തിനിടെ കമ്പനിയുടെ നിയന്ത്രണത്തില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ ചൈനയിലെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ കഴിയില്ല. ഷാങ്ഹായ് വിപണിയില്‍ രണ്ടു വര്‍ഷവും ഹോങ്കോങ്ങ് വിപണിയില്‍ ഒരു വര്‍ഷവുമാണ് കാത്തിരിപ്പുസമയം.

ചൈനീസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത തിരിച്ചടികളാണ് ലോകത്തെതന്നെ ഏറ്റവും വലിയ ഫിന്‍ടെക് പ്ലാറ്റ്ഫോമായ ആന്‍ഡ് ഗ്രൂപ്പിന്റെ തലപ്പത്തുനിന്നൊഴിയാന്‍ ജാക് മായെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2020 - ല്‍ ഷാങ്ഹായ്, ഹോങ്കോങ്ങ് വിപണികളില്‍ ആന്‍ഡ് ഗ്രൂപ്പിന്റെ 3,700 കോടി ഡോളറിന്റെ ഐ.പി.ഒ. ക്ക് നടപടികള്‍ പൂര്‍ത്തിയായതാണ്. ഐ.പി.ഒ. തുടങ്ങുന്നതിന്റെ തലേന്ന് ജാക് മാ നടത്തിയ പ്രസംഗത്തില്‍ ചൈനയിലെ നിയന്ത്രണ ഏജന്‍സികളെ കടുത്തഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു. ഏജന്‍സികള്‍ സമയം നഷ്ടപ്പെടുത്തുകയാണെന്നും നൂതന ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്നുവെന്നുമായിരുന്നു വിമര്‍ശനം. പിന്നാലെ ആന്‍ഡ് ഗ്രൂപ്പിനെതിരേ സര്‍ക്കാര്‍ പ്രതികാര നടപടികള്‍ തുടങ്ങി. ആലിബാബയ്‌ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചതിനൊപ്പം ആദ്ദേഹത്തോട് രാജ്യം വിടാനും ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതിനുശേഷം പൊതുവേദികളില്‍നിന്ന് അപ്രത്യക്ഷനായ ജാക് മാ അടുത്തിടെയാണ് വീണ്ടും പൊതുമധ്യത്തിലെത്തിത്തുടങ്ങിയത്.

Content Highlights: billionaire Jack Ma to give up control of Chinese fintech company Ant Group

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented