2016 ലെ പ്രസിഡന്റ് തിരഞ്ഞെടപ്പില്‍ വിജയിച്ച് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാള്‍ഡ് ട്രംപിനോട് ഭാവിയില്‍ ഉണ്ടാവാനിരിക്കുന്ന പകര്‍ച്ചാവ്യാധിയുടെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും. എന്നാല്‍ അതുമായി ബന്ധപ്പെട്ട് കൂടുതല്‍ സംസാരങ്ങള്‍ നടത്താതിരുന്നതില്‍ കുറ്റബോധം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

യൂറോപ്പിലും, അമേരിക്കയിലും ലോകമെമ്പാടും താന്‍ കണ്ടുമുട്ടിയ ആളുകളോടെളെല്ലാം ഈ പകര്‍ച്ചാവ്യാധി ഭീഷണിയെ കുറിച്ച് സംസാരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹം വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 2016 ല്‍ ട്രംപ് ടവറില്‍ നടന്ന ഒരു യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനോടും ഇക്കാര്യം പറഞ്ഞിരുന്നു. 

പല ലോകനേതാക്കളും തന്റെ നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ചു. ചിലര്‍ പ്രാരംഭ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അത് സ്വന്തമായി ചില പരിഹാരങ്ങള്‍ കാണാന്‍ തനിക്കും പ്രേരണയായെന്നും അദ്ദേഹം പറഞ്ഞു. 

ശ്വാസവായുവിലൂടെ പകരുന്ന വൈറസുകളെ കുറിച്ച് പറയുമ്പോഴെല്ലാം ഉയര്‍ന്ന ഷട്ട് ഡൗണ്‍ പ്രഖ്യാപിച്ചാല്‍ സ്‌കൂളുകളുടെ പ്രാധാന്യം,  ഗതാഗതം എത്രത്തോളം ഉപേക്ഷിക്കാന്‍ കഴിയും മാസ്‌കുകള്‍ യഥാര്‍ഥത്തില്‍ സഹായിക്കുന്നുണ്ടോ ഇല്ലയോ പോലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളില്ലായിരുന്നു. അദ്ദേഹം പറഞ്ഞു.

2000 ല്‍ സ്ഥാപിതമായ ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലൂടെ  ഈ മുന്‍നിര ടെക്ക് സംരഭകനും ഭാര്യയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധ സേവനം ചെയ്തുവരികയാണ്. എബോളയ്ക്കും, സിക വൈറസിനും ധനസഹായ ചികിത്സകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.  കോവിഡ് 19 അസുഖത്തിനെതിരെയുള്ള പോരാട്ടത്തിലാണ് അവരിപ്പോള്‍. ഇതിനായി 25 കോടി ഡോളര്‍ ഫൗണ്ടേഷന്‍ നീക്കിവെച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും നാടകീയമായ കാര്യമാണ് ഇതെന്നും വാക്‌സിന്‍ കണ്ടുപിടിക്കാനാവുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹ പറഞ്ഞു.

Content Highlights: Bill Gates says he warned Trump of pandemic threat in 2016