ബില്‍ ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് വിട്ടു


പത്ത് വര്‍ഷത്തിലേറെയായി സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഇടപെടാറില്ല.

മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്‌സ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് വിട്ടു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം ചിലവഴിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

പത്ത് വര്‍ഷത്തിലേറെയായി സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഇടപെടാറില്ല. ഭാര്യ മെലിന്‍ഡയ്‌ക്കൊപ്പം ആരംഭിച്ച ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം.

2014 വരെ മൈക്രോസോഫ്റ്റ് ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ ആയിരുന്നു ബില്‍ഗേറ്റ്‌സ്. 2000 ല്‍ തന്റെ സിഇഓ സ്ഥാനം അദ്ദേഹം ഉപേക്ഷിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറി. ഇതോടെ സ്റ്റീവ് ബാല്‍മര്‍ കമ്പനിയുടെ സിഇഒ ആയി. 2014 ലാണ് സത്യ നദെല്ല സിഇഒ സ്ഥാനത്തേക്ക് എത്തുന്നത്.

ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയില്‍ സ്ഥിരസാന്നിധ്യമായിരുന്ന വില്യം ഹെന്റി ഗേറ്റ്‌സ് എന്ന ബില്‍ഗേറ്റ്‌സ് 1975 ല്‍ പോള്‍ അലനുമായി ചേര്‍ന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്.

അഭിഭാഷകനായ വില്യമിന്റേയും സ്‌കൂള്‍ അധ്യാപികയായിരുന്ന മേരിയുടേയും മകനാണ് ഗേറ്റ്‌സ്. രണ്ട് സഹോദരിമാരും അദ്ദേഹത്തിനുണ്ട്. പതിമൂന്നാം വയസില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് അദ്ദേഹം കംപ്യൂട്ടര്‍ പ്രോഗ്രാമിങിലേക്ക് കടക്കുന്നത്.

Content Highlights: bill gates leaves microsoft's board of directors

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented