വിട്ടുതരില്ലെന്ന് ട്രംപ്; സ്വന്തം നിലയ്ക്ക് സൈബര്‍ സുരക്ഷയൊരുക്കാന്‍ നിര്‍ബന്ധിതനായി ബൈഡന്‍


Joe Biden | Photo: Gettyimages

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽനിന്നു അമേരിക്കൻ പ്രസിഡന്റ് അധികാരം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ. പതിവനുസരിച്ച് പുതിയ ഭരണകൂടത്തിന് സ്ഥാനമൊഴിയുന്ന ഭരണകൂടം അധികാര കൈമാറ്റത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കാറുണ്ട്. എന്നാൽ ആ പതിവ് തെറ്റിച്ച് ജോ ബൈഡൻ പക്ഷത്തിന് ആവശ്യമായ സൈബർ സുരക്ഷാ പിന്തുണ നൽകാൻ ട്രംപ് തയ്യാറാവുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇതേ തുടർന്ന് ബൈഡന്റെ ട്രാൻസിഷൻ ടീം ഫെഡറൽ ഗവൺമെന്റ് സംവിധാനങ്ങളുടെ പിന്തുണയില്ലാതെ സ്വന്തം നിലയ്ക്ക് സൈബർ സുരക്ഷയൊരുക്കാൻ നിർബന്ധിതരായിരിക്കുകയാണ്.

സർക്കാരിന്റെ ഉദ്ഘാടന ദിനത്തിന് മുന്നോടിയായി പുതിയ ഭരണകൂടത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലൊന്നാണ് ഇമെയിലുകൾ, സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പോലുള്ള സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളുടെ കൈമാറ്റം. ഈ സംവിധാനങ്ങളെല്ലാം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. എന്നാൽ, അതിനുള്ള സഹായം നൽകുന്നതിൽനിന്നു ഫെഡറൽ ഏജൻസികളെ വിലക്കിയിരിക്കുകയാണ് ട്രംപ് ഭരണകൂടം.

ഗൂഗിൾ വർക്ക് സ്പേസ് നെറ്റ് വർക്ക് ആണ് ട്രാൻസിഷൻ ടീം ഉപയോഗിക്കുന്നത്. എല്ലാ അക്കൗണ്ടുകളും ഗൂഗിളിന്റെ അഡ്വാൻസ്ഡ് പ്രൊട്ടക്ഷൻ പ്രോഗ്രാമിലും എൻഹാൻസ്ഡ് പ്രൊട്ടക്ഷൻ പ്രോഗ്രാമിലും എന്റോൾ ചെയ്തിട്ടുണ്ട്. എല്ലാ സ്റ്റാഫും ഫിസിക്കൽ സുരക്ഷാ കീകൾ ഉപയോഗിച്ചാണ് അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യുന്നത്. നിയന്ത്രിത പ്രവേശനമുള്ള ഡ്രൈവുകളിലാണ് വിവരങ്ങൾ ശേഖരിക്കുന്നതും കൈമാറുന്നതും. ബൈഡൻ ട്രാൻസിഷൻ ടീം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയത് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റുകളാണ്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ ട്രംപ് തയ്യാറായിട്ടില്ല.

Content Highlights:Biden transition team forced to build its own cybersecurity protections

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented