.
വാഷിങ്ടണ്‍: നാസയ്ക്ക് വേണ്ടി 2024 വര്‍ഷത്തേക്ക് 2720 കോടി ഡോളര്‍ ബജറ്റില്‍ വകയിരുത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഈ വര്‍ഷം അനുവദിച്ച ബജറ്റിനേക്കാള്‍ 180 കോടി ഡോളര്‍ കൂടുതലാണിത്.
ആര്‍ട്ടെമിസ് ഉള്‍പ്പടെ നാസയുടെ വിവിധ ബഹിരാകാശ പദ്ധതികള്‍ക്ക് വേണ്ടിയുള്ള ചിലവുകള്‍ക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
ഭൗമ നിരീക്ഷണം, ഭൂമിയുടെ സംരക്ഷണം, അത്യാധുനികമായ സുരക്ഷിത വ്യോമയാനം, ബഹിരാകാശത്തെ അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പിന്തുണ നല്‍കല്‍, പുതിയ സാങ്കേതിക വിദ്യകളുടെ വികാസം തുടങ്ങിയവയ്ക്ക് ബൈഡന്‍ അനുവദിച്ച ബജറ്റ് മുതല്‍കൂട്ടാവുമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.
ബഹിരാകാശ സഞ്ചാരികളെ ചൊവ്വയിലേക്ക് അയക്കാനുള്ള ആര്‍ട്ടെമിസ് പദ്ധതിയ്ക്ക് വേണ്ടി 810 കോടി ഡോളര്‍ അനുവദിക്കാനാണ് നിര്‍ദേശം.
ചൊവ്വയില്‍ നിന്നുള്ള പാറകളും, മണ്ണും ഉള്‍പ്പെടുന്ന സാമ്പിളുകള്‍ തിരികെ എത്തിക്കുന്നതിനായി 94.9 കോടി ഡോളറും എര്‍ത്ത് സയന്‍സിനായി 250 കോടി ഡോളറും വകയിരുത്തി. ഭ്രമണപഥത്തിലെ അവശിഷ്ടങ്ങളെ പഠിക്കുന്നതിനായി 3.9 കോടി ഡോളറും വകയിരുത്തിയിട്ടുണ്ട്.
Content Highlights: Biden proposes 27.2 billion dollars for NASA
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..