Representational Image | Photo: IANS
സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ വണ്‍വെബ്ബിന്റെ 40 ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹങ്ങള്‍ വിജയകരമായി വിന്യസിച്ചു. സ്‌പേസ് എക്‌സിന്റെ സഹായത്തോടെയാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.
സ്‌പേസ് എക്‌സിന്റെ തന്നെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ സ്റ്റാര്‍ലിങ്കിന്റെ വിപണിയിലെ പ്രധാന എതിരാളിയാണ് ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ ഭാരതി എന്റര്‍പ്രൈസസ് പ്രധാന നിക്ഷേപകരായ വണ്‍വെബ്ബ്.
ഫ്‌ളോറിഡയിലെ കേപ് കനവറല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്നായിരുന്നു ഉപഗ്രഹ വിക്ഷേപണം. 40 മിനിറ്റിനുള്ളില്‍ മൂന്ന് ഗ്രൂപ്പുകളായി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. എല്ലാ ഉപഗ്രഹങ്ങളും പ്രവര്‍ത്തനക്ഷമമായതായി അധികൃതര്‍ അറിയിച്ചു.
ഇതോടെ വണ്‍വെബ്ബിന് 582 ഉപഗ്രഹങ്ങളായി. ആദ്യ തലമുറയില്‍ പെട്ട ഉപഗ്രഹ ശൃംഖലയില്‍ ആകെ 628 ഉപഗ്രഹങ്ങള്‍വിക്ഷേപിക്കാനാണ് വണ്‍വെബ്ബിന്റെ പദ്ധതി. ഐഎസ്ആര്‍ഒയും ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡുമായും സഹകരിച്ച് ഈ മാസം തന്നെ ബാക്കിയുള്ള ഉപഗ്രഹങ്ങളും വിക്ഷേപിക്കുമെന്ന് കമ്പനി പറഞ്ഞു.
Content Highlights: Bharti-backed OneWeb deploys another 40 satellites
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..