5ജി സ്‌പെക്ട്രത്തിനായി നാല് വർഷത്തെ തവണകൾ ഒന്നിച്ചടച്ച് ഭാരതി എയര്‍ടെല്‍


എയര്‍ടെലിനെ കൂടാതെ റിലയന്‍സ് ജിയോയും ആദ്യ തവണ തുകയായ 7864 കോടി രൂപ അടച്ചു. അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സ് 18.94 കോടി രൂപയും വോഡഫോണ്‍ ഐഡിയ 1679 കോടി രൂപയും അടച്ചു. 

Photo: Airtel

ന്യൂഡല്‍ഹി: അടുത്തിടെ നടന്ന ലേലത്തില്‍ സ്വന്തമാക്കിയ 5ജി സ്‌പെക്ട്രത്തിന് വേണ്ടി നല്‍കേണ്ട തുകയില്‍ 8312.4 കോടി രൂപ ഭാരതി എയര്‍ടെല്‍ ടെലികോം വകുപ്പിന് നല്‍കി. സ്വന്തമാക്കിയ സ്‌പെക്ട്രത്തിന്റെ വില 20 വര്‍ഷത്തെ തവണകളായി നല്‍കാനുള്ള അനുമതി ടെലികോം വകുപ്പ് കമ്പനികള്‍ക്ക് നല്‍കിയിരുന്നു. ഇതില്‍ നാല് വര്‍ഷത്തെ തുക എയര്‍ടെല്‍ മുന്‍കൂറായി നല്‍കുകയാണ് ചെയ്തത്.

വരുന്ന നാല് വര്‍ഷങ്ങളിലെ ബാധ്യത കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഒപ്പം 5ജി വിന്യാസത്തിന് വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കാനും നിക്ഷേപം നടത്താനും കമ്പനിക്ക് സാധിക്കും.

എയര്‍ടെലിനെ കൂടാതെ റിലയന്‍സ് ജിയോയും ആദ്യ തവണ തുകയായ 7864 കോടി രൂപ അടച്ചു. അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സ് 18.94 കോടി രൂപയും വോഡഫോണ്‍ ഐഡിയ 1679 കോടി രൂപയും അടച്ചു.

പത്ത് ദിവസത്തിനുള്ള സ്‌പെക്ട്രം ത്തിന് വേണ്ടിയുള്ള പണമടയ്ക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് അഞ്ചിന് ടെലികോം വകുപ്പ് നോട്ടീസ് ഇറക്കിയിരുന്നു. ഇന്നാണ് അവസാന ദിവസം.

സ്‌പെക്ട്രത്തിനുള്ള തുക 20 വര്‍ഷത്തെ തവണകളായി നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും തുക മുഴുവന്‍ കൊടുത്തു തീര്‍ക്കാനും ഭാഗികമായി അടയ്ക്കാനും സര്‍ക്കാര്‍ അനുവദിക്കും. അങ്ങനെ ചെയ്യുമ്പോള്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ അടവെങ്കിലും നല്‍കണം എന്നാണ് നിബന്ധന.

ലേലത്തില്‍88,078 കോടി രൂപ ചിലവിട്ട് ഏറ്റവും അധികം സ്‌പെക്ട്രം സ്വന്തമാക്കിയത് റിലയന്‍സ് ജിയോയാണ്. 43,084 കോടി രൂപയുടെ സ്‌പെക്ട്രമാണ് എയര്‍ടെല്‍ വാങ്ങിയത്. വോഡഫോണ്‍ ഐഡിയ 18,799 രൂപയ്ക്കും സ്‌പെക്ട്രം വാങ്ങി.

ഏഴ് ദിവസം നീണ്ടു നിന്ന ലേലത്തില്‍ 51,236 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രത്തില്‍ നിന്ന് 150,173 കോടി രൂപയാണ് സര്‍ക്കാര്‍ സ്വരൂപിച്ചത്. 72,098 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് ആകെ ലേലത്തിന് വെച്ചത്.

സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലായി ഘട്ടം ഘട്ടമായി ടെലികോം കമ്പനികള്‍ രാജ്യത്ത് 5ജി സേവനം ആരംഭിച്ചേക്കുമെന്നാണ് വിവരം.

Content Highlights: bharti airtel paid Rs 8312.4 crore for 5G spectrum

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented