Photo: Krafton
ബാറ്റില്‍ റൊയേല്‍ ഗെയിമായ ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ (ബിഗ്മി/BIGMI) യുടെ വിലക്ക് താമസിയാതെ നീങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗെയിമിങ് ആപ്പിനുള്ള വിലക്ക് നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
ചില മാറ്റങ്ങളോടുകൂടി നിശ്ചിത കാലത്തേക്ക് ബിഗ്മിയുടെ നിരോധനം നീക്കാന്‍ സര്‍ക്കാര്‍ ഒരു യോഗത്തില്‍ നിര്‍ദേശം നല്‍കിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ട മാറ്റങ്ങള്‍ക്ക് ഗെയിം ഡെവലപ്പര്‍ തയ്യാറായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗെയിം കളിക്കുന്നതിന് സമയ പരിധി ഏര്‍പ്പെടുത്തുന്നതുള്‍പ്പടെയുള്ള മാറ്റങ്ങളാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം. ഗെയിമില്‍ കാണിക്കുന്ന രക്തപ്പാടുകളുടെ നിറം മാറ്റും. നേരത്തെ ചുവപ്പ് നിറത്തിലുള്ള രക്തപ്പാടുകള്‍ പച്ചനിറത്തിലേക്ക് ഇഷ്ടാനുസരണം മാറ്റാനുള്ള സൗകര്യം ഗെയിമില്‍ ഒരുക്കിയിരുന്നു. എന്നാല്‍ പുതിയ പതിപ്പില്‍ പച്ചനിറം മാത്രമായിരിക്കും ഉണ്ടാവുക.
ഗെയിം കളിക്കുന്നവരില്‍ ആസക്തി ഉണ്ടാവാതിരിക്കാനുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 2023 പകുതിയോടെ തന്നെ ബിഗ്മി തിരികെ എത്തുമെന്നാണ് കരുതുന്നത്. പുതിയൊരു ഇന്ത്യന്‍ കമ്പനിയായിരിക്കും ഗെയിം ഇത്തവണ എത്തിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. അതേസമയം, നിരോധനം നീങ്ങുന്നതുമായി ബന്ധപ്പെട്ട് ബിഗ്മി ഔദ്യോഗികമായി അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.
മുമ്പ് ഇന്ത്യയില്‍ വലിയ പ്രചാരം നേടിയ പബ്ജി ഗെയിമിന്റെ ഇന്ത്യന്‍ പതിപ്പാണ് ബിഗ്മി. ചൈനീസ് ബന്ധവും ഗെയിമിന്റെ മറ്റ് ചില പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് പബ്ജിയ്ക്ക് നിരോധനം ഏര്‍പ്പെട്ടത്. പിന്നീട് ചൈനീസ് പബ്ലിഷര്‍മാരെ ഒഴിവാക്കുകയും പേര് മാറ്റി പുതിയ രൂപത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയുമായിരുന്നു എന്നാല്‍ 2022 ജൂലായ് 28 നാണ് ബിഗ്മിയും നിരോധിക്കപ്പെട്ടു
Content Highlights: BGMI gets green signal from Indian govt
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..