Photo: Krafton
നിരോധനം നീങ്ങിയ ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ എന്ന വീഡിയോ ഗെയിം ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാം. എന്നാല്‍ മെയ് 29 മുതല്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് ഇത് കളിക്കാന്‍ സാധിക്കുകയുള്ളൂ. ഐഒഎസ് ഉപഭോക്താക്കള്‍ക്ക് മെയ് 29 നാണ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനാവുകയെന്ന് ബിഗ്മിയുടെ നിര്‍മാതാക്കളായ ദക്ഷിണകൊറിയന്‍ കമ്പനി ക്രാഫ്റ്റണ്‍ പറഞ്ഞു.
ജനപ്രിയമായ പബ്ജിയുടെ പിന്‍ഗാമിയായെത്തിയ ഗെയിമാണ് ബിഗ്മി. എന്നാല്‍ ചില സുരക്ഷാ പ്രശ്‌നങ്ങളുന്നയിച്ച് ആപ്പിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു സര്‍ക്കാര്‍. ഇപ്പോള്‍ മൂന്ന് മാസത്തേക്കാണ് ബിഗ്മിയ്ക്ക് ഇളവ് ലഭിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ അധികൃതരുടെ ശക്തമായ നിരീക്ഷണത്തിലായിരിക്കും.
അധികൃതര്‍ക്കും ഉപഭോക്താക്കള്‍ക്കും നന്ദിയറിയിച്ച ക്രാഫ്റ്റണ്‍ സിഇഒ സീന്‍ ഹ്യുനില്‍ സോന്‍ ഇന്ത്യയിലെ ഉപഭോക്താക്കളുടെ ഗെയിമിങ് അനുഭവം മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുമെന്നും പറഞ്ഞു.
ക്രാഫ്റ്റണ്‍ വികസിപ്പിച്ച പബ്ജിയെ ചൈനീസ് കമ്പനിയായ ടെന്‍സെന്റ് ആയിരുന്നു ഇന്ത്യയില്‍ എത്തിച്ചത്. എന്നാല്‍ ഈ ചൈനീസ് ബന്ധത്തിന്റെ പേരില്‍ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തിയാണ് പബ്ജി നിരോധിക്കപ്പെട്ടത്. ഈ നിരോധനത്തിന് പിന്നാലെയാണ് ടെന്‍സെന്റുമായുള്ള പങ്കാളിത്തം ഒഴിവാക്കി ക്രാഫ്റ്റണ്‍ നേരിട്ട് ഇന്ത്യയില്‍ ബിഗ്മി എന്ന പേരില്‍ 2021 ല്‍ പുതിയ ആപ്പ് അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പബ്ജി പതിപ്പാണിത്. എന്നാല്‍ വീണ്ടും ചൈനീസ് സെര്‍വറുകളുമായുള്ള ബന്ധം ആപ്പ് നിലനിര്‍ത്തുന്നുവെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് ബിഗ്മി നിരോധനം നേരിട്ടത്.
Content Highlights: BGMI game now available for preload on Google Play Store in India
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..