Photo: MBI
ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ രണ്ട് കണക്ഷനുകളും പ്രതിമാസം റീച്ചാര്‍ജ് ചെയ്ത് നിലനിര്‍ത്തുക ചെലവേറിയ കാര്യമാണ്. സ്ഥിരം ഫോണ്‍ വിളികള്‍ക്ക് വേണ്ടിയും ബാങ്ക് അക്കൗണ്ടുകളുമായും മറ്റ് സേവനങ്ങളുമായും ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്ന ഒരു പ്രൈമറി മൊബൈല്‍ നമ്പര്‍ എല്ലാവര്‍ക്കും ഉണ്ടാവും. രണ്ടാമത്തെ നമ്പര്‍ മറ്റ് സ്വകാര്യമോ ഔദ്യോഗികമോ ആയ ആവശ്യങ്ങള്‍ക്ക് വേണ്ടിയാവാം. കാര്യമായ ഉപയോഗമില്ലാത്ത ഈ നമ്പറുകള്‍ക്ക് വാലിഡിറ്റി നിലനിര്‍ത്താന്‍ ആവശ്യമായ പ്ലാനുകള്‍ മാത്രം മതിയാവും. അതിന് വേണ്ടിയുള്ള കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ജിയോ
- 75 രൂപ: വിവിധങ്ങളായ റീച്ചാര്‍ജ് ഓപ്ഷനുകള്‍ നല്‍കുന്ന ടെലികോം സേവനദാതാവാണ് ജിയോ. വാലിഡിറ്റി ലഭിക്കുന്ന ജിയോയുടെ ഏറ്റവും കുറഞ്ഞ പ്ലാന്‍ 75 രൂപയുടേതാണ്. 23 ദിവസം വാലിഡിറ്റി ലഭിക്കുന്ന ഈ പ്ലാനില്‍ പ്രതിദിനം 100 എംബി നിരക്കിലാണ് ഡാറ്റ ലഭിക്കുക. 200 എംബി അധിക ഡാറ്റയും ഉണ്ടാവും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളും വാലിഡിറ്റി കാലയളവില്‍ ആകെ 50 എസ്എംഎസുകളും ലഭിക്കും.
- 98 രൂപ: 28 ദിവസത്തെ വാലിഡിറ്റിയുണ്ട് ഈ പ്ലാനിന്. പ്രതിദിനം 100 എംബി ഉപയോഗിക്കാനാവും. 200 എംബി അധിക ഡാറ്റയായും ലഭിക്കും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളും 50 എസ്എംഎസുകളും ഇതോടൊപ്പമുണ്ട്.
- 895 രൂപ : 336 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാന്‍ ആണിത്. 75 രൂപയുടെ പ്ലാന്‍ ഒരോ തവണയും റീച്ചാര്‍ജ് ചെയ്യുന്നതിനേക്കാള്‍ ലാഭകരമാണ് ഇത്. കാരണം 74.59 രൂപയുടെ റീച്ചാര്‍ജ് 12 തവണ ചെയ്യുന്നതിന് തുല്യമാണിത്. മാത്രവുമല്ല 75 രൂപയുടെ പ്ലാനില്‍ 23 ദിവസമാണ് വാലിഡിറ്റി. എന്നാല്‍ 895 രൂപയുടെ പ്ലാനില്‍ 75 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റി കണക്കാക്കാന്‍ സാധിക്കും. വാലിഡിറ്റി കാലയളവില്‍ ആകെ 24 ജിബി ഡാറ്റ ലഭിക്കും. അതായത് ഓരോ 28 ദിവസവും രണ്ട് ജിബി അതിവേഗ ഡാറ്റ ഉപയോഗിക്കാം. ഇതോടൊപ്പം അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ഓരോ മാസവും 50 എസ്എംഎസും ലഭിക്കും. ഇവയെകൂടാതെ 125 രൂപ, 152 രൂപ, 186 രൂപ, 223 രൂപ എന്നിങ്ങനെയുള്ള പ്ലാനുകളും ലഭ്യമാണ്.
- 99 രൂപ: വിയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വാലിഡിറ്റി പ്ലാന്‍. 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ ആകെ 200 എംബി ഡാറ്റയാണ് ലഭിക്കുക. 99 രൂപ ടോക്ക് ടൈം ലഭിക്കും. സൗജന്യ എസ്എംഎസുകളൊന്നും ലഭിക്കില്ല. ഈ നിരക്ക് ടോക്ക് ടൈമില്‍ നിന്ന് ഈടാക്കപ്പെടും.
- 107 രൂപ : 30 ദിവസത്തെ വാലിഡിറ്റിയില്‍ 107 രൂപ തന്നെ ടോക്ക് ടൈം ലഭിക്കും. 200 എംബി ഡാറ്റയുണ്ടാവും. എസ്എംഎസുകളില്ല.
- 155 രൂപ: 24 ദിവസം വാലിഡിറ്റിയിലുള്ള ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളുണ്ടാവും ആകെ 1 ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയും ലഭിക്കും.
- ഇതിന് പുറമെ ഒരുമാസം മുഴുവന്‍ വാലിഡിറ്റി ലഭിക്കുന്ന 195 രൂപ, 28 ദിവസം വാലിറ്റിയുള്ള 179 രൂപ പ്ലാനുകള്‍ വിയ്ക്കുണ്ട്. ഈ രണ്ടിലും അണ്‍ലിമിറ്റഡ് കോളുകള്‍ ലഭ്യമാണ്.
- 155 രൂപ: 99 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ പിന്‍വലിച്ചതോടെ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സിം ആക്റ്റീവ് ആയി നിലനിര്‍ത്താന്‍ സാധിക്കുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാന്‍ 155 രൂപയുടേതാണ്. അണ്‍ലിമിറ്റഡ് കോളുകളും 1 ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവ 28 ദിവസത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കും.
- 179 രൂപ: 30 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ ആകെ 2 ജിബി ഡാറ്റ ലഭിക്കും. അണ്‍ലിമിറ്റഡ് കോളുകളും 300 എസ്എംഎസും ഇക്കാലയളവില്‍ ഉപയോഗിക്കാം.
- 199 രൂപ: 30 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളുണ്ട്. 3 ജിബി ഡാറ്റ ആകെ ലഭിക്കും. അഞ്ച് രൂപ ടോക്ക് ടൈമും 300 എസ്എംഎസും ഉണ്ട്.
Content Highlights: best prepaid recharge plans for keeping sim active 2023
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..