Photo: Krafton
ബാറ്റില്‍ ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യയും സ്പൈഡര്മാന്: നോ വേ ഹോമും തമ്മില്‍ സഹകരിക്കുന്നു. എന്ന് മുതലാണ് ഇത് ആരംഭിക്കുന്നത് എന്നോ ഈ സഹകരണത്തിന്റെ ഭാഗമായി എന്തെല്ലാം റിവാര്‍ഡുകളാണ് ലഭിക്കുകയെന്നോ ക്രാഫ്റ്റണ്‍ വ്യക്തമാക്കിയില്ല. ഡിസംബര്‍ 16 നാണ് സ്പൈഡര്മാന്: നോ വേ ഹോം തീയറ്ററുകളിലെത്തിയത്. ഇതിന് മുമ്പ് റയോട്ട് ഗെയിംസിന്റെ ആര്ക്കേയ്ന് സീരീസുമായാണ് ബാറ്റില്‍ ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ സഹകരിച്ചിരുന്നത്.
സ്പൈഡര്‍മാനുമായുള്ള സഹകരണം സംബന്ധിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ടീസര്‍ ചിത്രങ്ങൾ ക്രാഫ്റ്റണ്‍ പങ്കുവെച്ചിട്ടുണ്ട്. സഹകരണത്തിന്റെ ഭാഗമായി പ്രത്യേക സ്പൈഡർമാൻ സോൺ ഉണ്ടാവും. കളിക്കാര്‍ക്ക് സ്പൈഡര്മാന് കോസ്റ്റിയൂം കിട്ടിയേക്കുമെന്നും സിനിമയുമായി ബന്ധപ്പെട്ട സ്കിനുകള്‍ ഉണ്ടായേക്കുമെന്നും കരുതുന്നു. ഇതിനായി പ്രത്യേകംഗെയിം മോഡും അവതരിപ്പിച്ചേക്കും. കളിക്കാര്‍ക്ക് സ്പൈഡര്‍മാനെ പോലെ പറക്കാനുള്ള ശേഷിയും പ്രതീക്ഷിക്കാം.
ബാറ്റില്‍ ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യയും ലീഗ് ഓഫ് ലജന്റ്സ് അഥവാ ആര്കേയ്നുമായി സഹകരിച്ചപ്പോള്‍. ഇറാംഗല്‍, ലിവിക്, സാന്ഹോക് എന്നിവിടങ്ങളില്‍ ഒരു മിറര്വേള്ഡ് കൊണ്ടുവന്നു. ഇതുവഴി കളിക്കാര്‍ക്ക് ലീഗ് ഓഫ് ലജന്റ്സിലെ നാല് കഥാപാത്രങ്ങളിലൊന്നായി ഗെയിം കളിക്കാനാവും.
അതേസമയം ലിവര്‍പൂള്‍ എഫ്സിയുമായും ക്രാഫ്റ്റണ്‍ സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി യു വില്‍ നെവര്‍ വാക്ക് എലോണ്‍ ഇവന്റില്‍ പങ്കെടുക്കാന്‍ കളിക്കാര്‍ക്ക് സാധിക്കും. ഇതില്‍ ലിവര്‍ പൂള്ബ്രാന്ഡ് ചെയ്ത പാരച്യൂട്ട്, ബാക്ക് പാക്ക്, ജേഴ്സി എന്നിവ ലഭിക്കും.
Content Highlights: Battlegrounds Mobile India Teases Partnership With Spider-Man: No Way Home
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..