അപകടസാധ്യത കാരണം തിരിച്ചുവിളിച്ച ഫിറ്റ്ബിറ്റ് അയോണിക് വാച്ച് ഇപ്പോഴും ഒബാമയുടെ കയ്യില്‍ 


Photo: IANS

സാന്‍ഫ്രാന്‍സിസ്‌കോ: തീപ്പിടിക്കാന്‍ സാധ്യതയുള്ളതു കാരണം വിപണിയില്‍നിന്ന് തിരികെ വിളിച്ച വാച്ച് ആണ് ഫിറ്റ്ബിറ്റ് അയോണിക്.
എന്നാല്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അടുത്തിടെ ഇടക്കാല തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോള്‍ കയ്യില്‍ ധരിച്ചിരുന്നത് അപകടസാധ്യതയുള്ള ഈ വാച്ച് ആയിരുന്നു.

ഗൂഗിളിന്റെ കീഴിലുള്ള ഇലക്ട്രോണിക്‌സ് ഉപകരണ ബ്രാന്‍ഡ് ആണ് ഫിറ്റ്ബിറ്റ്. ഈ കമ്പനി പുറത്തിറക്കുന്ന വാച്ചുകളുടെ പ്രമുഖനായ
ഉപഭോക്താവാണ് ഒബാമ. ഐക്കോണിക് മോഡല്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഒരുപാട് വര്‍ഷക്കാലം ഫിറ്റ്ബിറ്റിന്റെ സര്‍ജ് മോഡലായിരുന്നു ബരാക്ക് ഒബാമ ഉപയോഗിച്ചിരുന്നത് എന്ന് 9ടു5 ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



ഫിറ്റ്ബിറ്റിന്റെ രണ്ടാമത്തെ സ്മാര്‍ട്‌വാച്ച് ആണ് അയോണിക്. 2017 ലാണ് ഇത് പുറത്തിറക്കിയത്. കളര്‍ എല്‍.സി.ഡി. ടച്ച് സ്‌ക്രീന്‍ ആണിതില്‍. മൂന്ന് ബട്ടനുകളും മാറ്റി ഉപയോഗിക്കാവുന്ന ബാന്‍ഡുകളും ഇതിനുണ്ട്.

ബാറ്ററി ചൂടാവാനും തീപ്പിടിക്കാനുമുള്ള സാധ്യതയുണ്ടെന്നറിയിച്ച് ഈ വര്‍ഷം മാര്‍ച്ചിലാണ് അയോണിക് വാച്ചുകള്‍ കമ്പനി തിരിച്ചുവിളിച്ചത്. യു.എസില്‍ മാത്രം 115 പേരും യു.എസിന് പുറത്ത് 59 പേരും വാച്ചിലെ ബാറ്ററി ചൂടാവുന്നുണ്ടെന്ന് പരാതിയറിയിച്ചിട്ടുണ്ടെന്ന് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷന്‍ പറയുന്നു. ഇതില്‍ പലര്‍ക്കും പൊള്ളലേറ്റിട്ടുമുണ്ട്.

യു.എസില്‍ മാത്രം പത്ത് ലക്ഷത്തിനടുത്ത് അയോണിക് വാച്ചുകള്‍ വിറ്റഴിച്ചിട്ടുണ്ട്. 693,000 എണ്ണം രാജ്യത്തിന് പുറത്തും വിറ്റഴിച്ചിട്ടുണ്ട്. വാച്ച് തിരികെ നല്‍കുന്നവര്‍ക്ക് പണം തിരികെ ലഭിക്കുകയും ചെയ്യും.

Content Highlights: Barack Obama still wearing Fitbit watch recalled for burn risk

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented