ചൈനയില്‍ പുതിയ സെല്‍ഫ് ഡ്രൈവിങ് ടാക്‌സികള്‍ അവതരിപ്പിച്ച് ബയ്ദു


2023 പകുതിയോടെ ആര്‍ടി6 കാറുകള്‍ ചെറിയ തോതില്‍ നിരത്തിലെത്തും. ക്രമേണ ഒരു ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിക്കാനാണ് ബയ്ദു ലക്ഷ്യമിടുന്നത്. 

Apollo RT6 | Photo: appolo.auto

മുന്‍നിര ചൈനീസ് ടെക്ക് കമ്പനിയായ ബയ്ദുവിന്റെ സെല്‍ഫ് ഡ്രൈവിങ് ടാക്‌സി സേവനമായ അപ്പോളോ ഗോയിലേക്ക് പുതിയ സെല്‍ഫ് ഡ്രൈവിങ് ടാക്‌സി കാര്‍ പുറത്തിറക്കി. അപ്പോളോ ആര്‍ടി 6 എന്ന പുതിയ കാറിന് 20 വര്‍ഷം അനുഭവ പരിചയമുള്ള ഒരു ഡ്രൈവറുടെ കഴിവുകളുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ചൈനീസ് നിയമ പ്രകാരം ഓട്ടോണമസ് കാറുകളില്‍ സുരക്ഷയ്ക്ക് വേണ്ടി ഒരു ഡ്രൈവര്‍ ഉണ്ടാവണമന്ന നിബന്ധനയുണ്ട്. എന്നാല്‍, ഭാവിയില്‍ ആര്‍ടി6-ന്റെ വേര്‍പെടുത്താനാവുന്ന സ്റ്റിയറിങ് ചക്രം ഒഴിവാക്കി പകരം ആ സ്ഥാനത്ത് അധിക സീറ്റോ വെന്‍ഡിങ് മെഷീനുകളോ ഡെസ്‌കോ ഗെയിം കണ്‍സോളുകളോ സ്ഥാപിക്കാന്‍ സാധിക്കുമെന്ന് ബയ്ദു പറഞ്ഞു.

2.5 ലക്ഷം യുവാനാണ് (29.57 ലക്ഷം രൂപ ) അപ്പോളോ ആര്‍ടി6-ന്റെ വില. കമ്പനിയുടെ മറ്റ് മോഡലുകളേക്കാള്‍ വളരെ കുറവാണിത്.

വിലക്കുറവിലൂടെ കൂടുതല്‍ കാറുകള്‍ റോഡിലിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനിയുടെ സഹസ്ഥാപകനും സഇഒയുമായ റോബിന്‍ ലി കമ്പനിയുടെ വാര്‍ഷിക ടെക്‌നോളജി കോണ്‍ഫറന്‍സില്‍ പറഞ്ഞു. ഇന്നുള്ള ടാക്‌സികളേക്കാള്‍ കുറഞ്ഞ ചിലവില്‍ ടാക്‌സികള്‍ ലഭിക്കുന്ന ഭാവിയിലേക്കാണ് നാം നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2023 പകുതിയോടെ ആര്‍ടി6 കാറുകള്‍ ചെറിയ തോതില്‍ നിരത്തിലെത്തും. ക്രമേണ ഒരു ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിക്കാനാണ് ബയ്ദു ലക്ഷ്യമിടുന്നത്. എട്ട് ലൈറ്റ് ഡിറ്റക്ഷന്‍ ആന്റ് റേഞ്ചിങ് (ലിഡാര്‍) സെന്‍സറുകളും ഒരു 6എംഎം വേവ് റഡാറും 12 അള്‍ട്രാ സോണിക് സെന്‍സറും 12 ക്യാമറകളും ഉള്‍പ്പടെ 38 സെന്‍സറുകളാണ് കാറിലുള്ളത്.

ചൈനയില്‍ ഷെന്‍സെന്‍, ഷാങ്ഹായ്, ബെയ്ജിങ് ഉള്‍പ്പടെ 10 നഗരങ്ങളില്‍ ബയ്ദുവിന്റെ റോബോടാക്‌സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടുന്നുണ്ട്. 2020-ലാണ് അപ്പോളോ ഗോ സേവനം ആരംഭിച്ചത്.


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

Content Highlights: Baidu unveils new self-driving appolo rt6 taxi in China

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented