ചൈനയിലെ ആദ്യ ഡ്രൈവറില്ലാ റോബോടാക്‌സി ലൈസന്‍സ് സ്വന്തമാക്കി ബയ്ദു


ചൈനയുടെ തെക്ക്പടിഞ്ഞാറന്‍ മേഖലയിലുള്ള ചോങ് ക്വിങ് മുനിസിപ്പാലിറ്റിയും കേന്ദ്ര നഗരമായ വുഹാനുമാണ് കമ്പനിയ്ക്ക് പെര്‍മിറ്റ് നല്‍കിയത്. 

Apollo RT6 | Photo: appolo.auto

ചൈനയിലെ സെര്‍ച്ച് എഞ്ചിന്‍ സേവനമായ ബയ്ദുവിന് (Baidu) രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ റോബോടാക്‌സി സേവനത്തിനുള്ള ലൈസന്‍സ് ലഭിച്ചു. ചൈനയിലെ രണ്ട് നഗരങ്ങളിലെ തുറന്ന റോഡുകളില്‍ ഡ്രൈവറില്ലാതെയുള്ള ടാക്‌സി വാഹനങ്ങള്‍ ഓടിക്കാന്‍ കമ്പനിയ്ക്ക് സാധിക്കും.

ചൈനയുടെ തെക്ക്പടിഞ്ഞാറന്‍ മേഖലയിലുള്ള ചോങ് ക്വിങ് മുനിസിപ്പാലിറ്റിയും കേന്ദ്ര നഗരമായ വുഹാനുമാണ് കമ്പനിയ്ക്ക് പെര്‍മിറ്റ് നല്‍കിയത്.നിലവില്‍ സ്വയം നിയന്ത്രിത വാഹനങ്ങള്‍ക്ക് അനുമതിയുണ്ടെങ്കിലും സുരക്ഷയ്ക്ക് വേണ്ടി ഒരു ഡ്രൈവര്‍ വാഹനത്തില്‍ ഉണ്ടായിരിക്കണം എന്ന നിബന്ധനയുണ്ട്. ഈ നിബന്ധനയില്‍ നിന്ന് മാറിയാണ് ഡ്രൈവറില്ലാതെ സമ്പൂര്‍ണമായി സ്വയം നിയന്ത്രിത വാഹനങ്ങള്‍ പൊതുജന യാത്രകള്‍ക്ക് ടാക്‌സിയായി ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.

ഓട്ടോണമസ് ഡ്രൈവിങിനോടുള്ള വഴിത്തിരിവാകുന്ന തീരുമാനമെന്നാണ് ബയ്ദു ഈ നേട്ടത്തെ വിശേഷിപ്പിച്ചത്.

ഈ പെര്‍മിറ്റുകള്‍ക്ക് വിപണിയില്‍ വലിയ പ്രാധാന്യം ഉണ്ടെന്ന് ബയ്ദു ഇന്റലിജന്റ് ഡ്രൈവിങ് ഗ്രൂപ്പ് ചീഫ് സേഫ്റ്റി ഓപ്പറേഷന്‍ ഓഫീസറായ വെയ് ഡോങ് പറഞ്ഞു. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയ നേട്ടത്തോടാണ് പെര്‍മിറ്റുകള്‍ ലഭിച്ചതിനെ അദ്ദേഹം ഉപമിച്ചത്.

ആദ്യ ഘട്ടത്തില്‍ രണ്ട് നഗരങ്ങളിലും അഞ്ച് ഫീ-ചാര്‍ജിങ് റോബോ ടാക്‌സികള്‍ വിന്യസിക്കും. വുഹാനില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയും ചോങ് ക്വിങില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയും അനുവദിച്ചിരിക്കുന്ന മേഖലകളില്‍ ഇവ സേവനം നടത്തും.

ചോങ് ക്വിങ്ങില്‍ 30 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് റോബോ ടാക്‌സികള്‍ സേവനം നടത്തുക. വുഹാന്‍ എക്കോണമിക് ആന്റ് ടെക്‌നോളദിക്കല്‍ ഡെവലപ്പ്‌മെന്റ് സേണിലെ 13 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് റോബോ ടാക്‌സി സേവനം ലഭിക്കും.

ബെയ്ജിങ്, ഷാങ്ഹായ്, ഷെന്‍സെന്‍ എന്നിവിടങ്ങളില്‍ ആളില്ലാ റോബോ ടാക്‌സി ലൈസന്‍സ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണകൂടങ്ങളുമായി ബയ്ദു ചര്‍ച്ചയിലാണ്.

2020 ല്‍ ആരംഭിച്ചത് മുതല്‍ 10 ചൈനീസ് നഗരങ്ങളിലായി 10 ലക്ഷത്തിലേറെ യാത്രകള്‍ ബയ്ദുവിന്റെ റോബോ ടാക്‌സികള്‍ നടത്തിയിട്ടുണ്ട്.

മുന്‍നിര ചൈനീസ് ടെക്ക് കമ്പനിയായ ബയ്ദുവിന്റെ സെല്‍ഫ് ഡ്രൈവിങ് ടാക്‌സി സേവനമായ അപ്പോളോ ഗോയിലേക്ക് പുതിയ സെല്‍ഫ് ഡ്രൈവിങ് ടാക്‌സി കാര്‍ പുറത്തിറക്കി. അപ്പോളോ ആര്‍ടി 6 എന്ന പുതിയ കാറിന് 20 വര്‍ഷം അനുഭവ പരിചയമുള്ള ഒരു ഡ്രൈവറുടെ കഴിവുകളുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Content Highlights: baidu gets china's first fully driverless robotaxi licenses

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented