Photo: AWS
കോഴിക്കോട്: ആമസോണ്‍ വെബ് സര്‍വീസസ് ഡെവലപ്പര്‍മാര്‍, സോലൂഷന്‍ ആര്‍ക്കിടെക്റ്റുകള്‍, ഡെവ് ഓപ്‌സ് എഞ്ചിനീയര്‍മാര്‍, ഉപഭോക്താക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് തുടക്കമിട്ട എ.ഡബ്ല്യു.എസ് യൂസര്‍ ഗ്രൂപ്പ് കാലിക്കറ്റ് എന്ന കൂട്ടായ്മയുടെ ഉദ്ഘാടനം മാര്‍ച്ച് 27 ന് ഊരാളുങ്കൽ സൈബർ പാർക്കിൽ നടക്കും.
വ്യക്തികൾക്കും കമ്പനികൾക്കും ഗവൺമെന്റുകൾക്കും ആവശ്യാനുസരണം ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമുകളും എപിഐകളും നൽകുന്ന ആമസോണിന്റെ സർവീസ് ആയ ആമസോൺ വെബ് സേവനങ്ങൾ IT രംഗത്ത് എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചും AWS ന്റെ അനന്ത സാധ്യതകളെക്കുറിച്ചും മലബാർ മേഖലയിലുള്ള IT ജീവനക്കാർക്കും കമ്പനികൾക്കും വ്യക്തമായ അറിവും പരിശീലനവും നൽകുന്നതിനായി രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ AWS ഏകദിന സെഷനും നടക്കും.
ഇരുന്നൂറോളം IT ജീവനക്കാർ പങ്കെടുക്കുന്ന ഈ പ്രോഗ്രാമിൽ ആമസോണിൽ നിന്നുള്ള AWS വിദഗ്ധരുടെയും വിവിധ കമ്പനികളിൽ നിന്നുള്ള AWS സെർട്ടിഫൈഡ് വിധക്തരുടെയും ട്രെയിനിങ്ങും ക്ലാസ്സുകളും ഗ്രൂപ്പ് ഡിസ്‌കഷനുകൾ അതേത്തുടർന്ന് ഹാക്കത്തോണും ഉണ്ടായിരിക്കുന്നതാണ്.
സൈബർ പാർക്കില്‍ യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റൈബണ്‍(Rybbon), കാലിക്കറ്റ് സൈബര്‍ പാര്‍ക്കിന്‍റേയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി.
കൂടുതൽ വിവരങ്ങൾ awsugclt.in എന്ന വെബ്സൈറ്റില് ലഭ്യമാണ്.
Content Highlights: aws user group calicut meet up ul cyberpark
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..