രാജീവ് വീട്ടിൽ(Sr. Director, Engineering - Rybbon) | Photo: aws u g calicut
കോഴിക്കോട്: ആമസോണ്‍ വെബ് സര്‍വീസസ് ഡെവലപ്പര്‍മാര്‍, സോലൂഷന്‍ ആര്‍ക്കിടെക്റ്റുകള്‍, ഡെവ് ഓപ്‌സ് എഞ്ചിനീയര്‍മാര്‍, ഉപഭോക്താക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് തുടക്കമിട്ട എ.ഡബ്ല്യു.എസ് യൂസര്‍ ഗ്രൂപ്പ് കാലിക്കറ്റ് എന്ന കൂട്ടായ്മയുടെ ഉദ്ഘാടനം മാര്‍ച്ച് 27 ന് ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കില്‍ നടന്നു. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഈ പ്രോഗ്രാമില്‍ ആമസോണില്‍ നിന്നുള്ള AWS വിദഗ്ധരുടെയും വിവിധ കമ്പനികളില്‍ നിന്നുള്ള ഐടി വിദഗ്ധരുടെയും ട്രെയിനിങ്ങും ഗ്രൂപ്പ് ഡിസ്‌കഷനുകളും നടന്നു.

യു.എല്‍ സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് ആസ്ഥാനമായുള്ള റിബണ്‍ (Rybbon - A Blackhawk Network Business), കാലിക്കറ്റ് യു.എല്‍ സൈബര്‍ പാര്‍ക്കിന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. റിബണ്‍ എഞ്ചിനീയറിങ് സീനിയര്‍ ഡയറക്ടര്‍ രാജീവ് വീട്ടില്‍ ഉദ്ഘാടന പ്രസംഗം നടത്തി.
അപരാജിതന്‍ വൈദ്യനാഥന്‍, ഗൗരവ് ഗുപ്ത, പ്രവീഷ് വി, ദിജീഷ് പടിഞ്ഞാറേതില്‍, വിഷ്ണു കെ.എസ്, മുഹമ്മദ് ഫൈസല്‍, വിജയ് സായ്, അനൂപ് , അമല്‍ മാത്യു. ശ്രീരാഗ് മോഹന്‍ എന്നിവര്‍ AWS(ആമസോണ്‍ വെബ് സര്‍വീസസ്) ന്റെ അനന്ത സാധ്യതകളെക്കുറിച്ചും AWS ലെ മൈക്രോസര്‍വ്വീസസിനെ കുറിച്ചും സംസാരിച്ചു. വിവിധ കമ്പനികളില്‍ നിന്നുള്ള ഇരുന്നൂറോളം IT ജീവനക്കാര്‍ പ്രോഗ്രാമില്‍ പങ്കെടുത്തു.
Content Highlights: aws user calicut group inauguration
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..